ലക്നൗ : പ്രണയ ബന്ധം അവസാനിപ്പിക്കാൻ വിസമ്മതിച്ച സ്കൂൾ ടീച്ചറെ പ്ലസ് ടു വിദ്യാർത്ഥി ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ അയോദ്ധ്യയിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ തിരിച്ചറഞ്ഞു. തുടർന്ന് വിദ്യാർത്ഥിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മുപ്പത് വയസ് പ്രായമുള്ള അവിവാഹിതയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്.
ടീച്ചറും വിദ്യാർത്ഥിയുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇത് പുറത്തറിഞ്ഞാൽ ചീത്തപ്പേരാകുമെന്ന് ഭയന്ന് പ്രണയ ബന്ധം അവസാനിപ്പിക്കാമെന്ന് വിദ്യാർത്ഥി ആവശ്യപ്പെട്ടു. എന്നാൽ ടീച്ചർ അതിന് തയ്യാറായില്ല. സഹപാഠികളായ പെൺകുട്ടികളുമായി വിദ്യാർത്ഥി സംസാരിക്കുന്നതും ടീച്ചറെ അസ്വസ്ഥയാക്കിയിരുന്നു.
ഒറ്റയ്ക്ക് താമസിച്ചിരുന്ന ടീച്ചറെ വിദ്യാർത്ഥി വീട്ടിലെത്തിയാണ് അടിച്ച് കൊലപ്പെടുത്തിയത്. ഇത് മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമായി ചിത്രീകരിച്ച് പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി വീട്ടിൽനിന്ന് അമ്പതിനായിരം രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും വിദ്യാർത്ഥി മോഷ്ടിച്ചു. എന്നാൽ കൃത്യം നടന്ന ദിവസം വിദ്യാർത്ഥി ഇവരുടെ വീട്ടിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ തെളിവായി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Comments