ന്യൂഡൽഹി : ഹിന്ദു ദൈവത്തെ അപമാനിക്കുന്ന തരത്തിൽ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയ സംഭവത്തിൽ സംവിധായകയ്‌ക്കെതിരെ പരാതി. കാളി എന്ന ഡോക്യുമെന്ററി സിനിമയുടെ സംവിധായിക ലീനാ മണിമേഖലയ്‌ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് പരാതി ലഭിച്ചത്. പോസ്റ്ററിനെതിരെ അഭിഭാഷകൻ ഡൽഹി പോലീസിന്റെ സൈബർ സെല്ലിലും പരാതി നൽകി. ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയതിന് പിന്നാലെ സംവിധായകയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിരക്കുകയാണ്.
ഹിന്ദു ദൈവത്തെ മോശമായി ചിത്രീകരിക്കുന്ന ഡോക്യുമെന്ററി പോസ്റ്ററിൽ കാളി ദേവി പുകവലിക്കുന്ന രീതിയിലുള്ള രംഗങ്ങളാണ് ഉള്ളത്. എൽജിബിടി കമ്മ്യൂണിറ്റിയുടെ പതാകയും പശ്ചാത്തലത്തിൽ കാണിച്ചാണ് അപകീർത്തിപ്പെടുത്തുന്ന രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.
Super thrilled to share the launch of my recent film – today at @AgaKhanMuseum as part of its “Rhythms of Canada”
Link: https://t.co/RAQimMt7LnI made this performance doc as a cohort of https://t.co/D5ywx1Y7Wu@YorkuAMPD @TorontoMet @YorkUFGS
Feeling pumped with my CREW❤️ pic.twitter.com/L8LDDnctC9
— Leena Manimekalai (@LeenaManimekali) July 2, 2022
ചിത്രത്തിന്റെ പോസ്റ്റർ പ്രതിഷേധാർഹവും ഒരു തരത്തിലും സ്വീകാര്യമല്ലാത്തതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് അഭിഭാഷകന്റെ പരാതിയിൽ പറയുന്നു. ഹൈന്ദവ ദേവീ ദേവന്മാരെ സിനിമയുടെ പ്രചരണത്തിനായി ഇത്തരത്തിൽ ഉപയോഗിക്കുന്നത് അത്യന്തം ക്രൂരവും ഹിന്ദു സമൂഹത്തിന്റെ വികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്നതുമാണ്.
ആസൂത്രിതവും ദുരുദ്ദേശപരവുമായ ഈ പ്രവൃത്തി, ഹൈന്ദവ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്നും എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും പോസ്റ്റർ നീക്കം ചെയ്യണമെന്ന് ഡൽഹി പോലീസിന് നൽകിയ പരാതിയിൽ അഭിഭാഷകൻ ആവശ്യപ്പെട്ടിട്ടുണ്ട്. സെക്ഷൻ 295എ, 298, 505, 67 (ഐടി ആക്ട്) 34 ഐപിസി പ്രകാരം കുറ്റകരമാണ്. കുറ്റാരോപിതർക്കെതിരെ കനത്ത ശിക്ഷാ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.
Comments