പാലക്കാട് : തമിഴ്‌നാട്ടിൽ നിന്നും മലയാളികളായ മൂന്നംഗ സംഘം തട്ടിക്കൊണ്ടു വന്ന യുവാവിനെ തമിഴ്‌നാട് പോലീസ് പിന്തുടർന്നെത്തി രക്ഷപ്പെടുത്തി. കേസിൽ ഒരാളെ തമിഴ്‌നാട് പോലീസ് അറസ്റ്റു ചെയ്തു. രണ്ടു പേർ ഓടി രക്ഷപ്പെട്ടു. തമിഴ്‌നാട് ഈറോഡ് സ്വദേശി മുഹമ്മദ് പാഷയെയാണ് പോലീസ് രക്ഷപ്പെടുത്തിയത്.
പാലക്കാട് കൂറ്റനാട് സ്വദേശികളായ ഷെഫീക്ക്, ഷെരീഫ്, പെരുമ്പിലാവ് സ്വദേശി നിഷോയ് എന്നിവരാണ് യുവാവിനെ തട്ടിക്കൊണ്ടുവന്നത്. ഇതിൽ ഷെഫീഖിനെയാണ് പോലീസ് പിടികൂടിയത്.
ഈറോഡ് സ്വദേശിയായ ഇർഫാന്, മുഹമ്മദ് പാഷ മുഖേന അൻപതിനായിരം രൂപ കടം കൊടുത്തിരുന്നു. പണം മടക്കി കിട്ടാതെ വന്നതോടെയാണ് ഇവർ മുഹമ്മദ് പാഷയെ തട്ടിക്കൊണ്ടു വന്നത്.സംഭവം അറിഞ്ഞ ഈറോഡ് പോലീസ് കാറിനെ പിന്തുടർന്ന് കഞ്ചിക്കോട് വെച്ച് പിടികൂടുകയായിരുന്നു.
അതേസമയം പ്രതിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.
















Comments