ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് ശേഷം ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിനായുള്ള ടീമിനെ പ്രഖ്യാപിച്ചു. നായകനായി ഓപ്പണർ ശിഖർ ധവാനെയാണ് ബിസിസിഐ തിരഞ്ഞെടുത്തിരിക്കുന്നത്. വൈസ് ക്യാപ്റ്റൻ രവീന്ദ്ര ജഡേജയാണ്. മലയാളി താരം സഞ്ചു സാംസണും ടീമിൽ കളിക്കുന്നുണ്ട്. ബിസിസിഐ യുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ടീമിന്റെ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.
ശിഖർ ധവാൻ, രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ , സഞ്ജു സാംസൺ, ഷാർദുൽ താക്കൂർ, യുസ്‌വേന്ദ്ര ചാഹൽ അക്സർ പട്ടേൽ, അവേഷ് ഖാൻ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലുള്ളത്. ഈ വർഷം അവസാനം ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനായി ഇന്ത്യൻ ടീം തയ്യാറെടുക്കുന്നതിന് മുന്നോടിയായുള്ള മത്സരം കൂടിയാണ് വെസ്റ്റ് ഇൻഡീസിൽ നടക്കാൻ പോകുന്നത്. ജൂലൈ 22 നാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിന പരമ്പരകൾക്ക് ശേഷം 5 ട്വന്റി20 മത്സരങ്ങളും നടക്കും.
















Comments