ഒളിമ്പ്യൻ ആകാശിന് മാംഗല്യം ; വധു ഇന്തോനേഷ്യക്കാരി ; വിവാഹം ഹിന്ദു ആചാരപ്രകാരം-Olympian Akash S Madhavan weds Indonesian Dewi Siti 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒളിമ്പ്യൻ ആകാശിന് മാംഗല്യം ; വധു ഇന്തോനേഷ്യക്കാരി ; വിവാഹം ഹിന്ദു ആചാരപ്രകാരം-Olympian Akash S Madhavan weds Indonesian Dewi Siti 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2022, 12:04 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം : ഒളിമ്പ്യൻ ആകാശ് എസ് മാധവൻ വിവാഹിതനായി . വധു ഇന്തോനേഷ്യക്കാരി ദേവി സിതി സെന്ദരിയാണ്. അങ്ങാടിപ്പുറം തീരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലാണ് ഇവരുടെ വിവാഹം നടന്നത്.

ആകാശിന്റെ കൂട്ടുകാരിയായിരുന്ന മെറിന്റെ സുഹൃത്താണ് സെന്ദരി. ഒരു മത്സരത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് സമൂഹമാദ്ധ്യമത്തിലൂടെ ഇരുവരും കൂടുതൽ അടുത്തു. ഒടുവിൽ ബന്ധം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലെത്തുകയായിരുന്നു.പെരിന്തൽമണ്ണയിൽ ആയുർവേദിക് സൗന്ദര്യവത്കരണ ഉത്പന്നങ്ങളുടെ കച്ചവടമാണ് ആകാശിന്. ഇന്തോനേഷ്യയിലെ ഒരു നിർമ്മാണക്കമ്പനിയിൽ അക്കൗണ്ടന്റാണ് സെന്ദരി. ഇവരുടെ വീട് ജക്കാർത്തയ്‌ക്കടുത്ത് സുരഭയ എന്ന സ്ഥലത്താണ് . കൂടാതെ സുഹർടോയോ-സിതി സരഹ് ദമ്പതികളുടെ മൂന്നാമത്തെ മകളാണ് സെന്ദരി.

മേലാറ്റൂർ ഇടത്തളമഠത്തിൽ സേതുമാധവൻ – ഗീത ദമ്പതികളുടെ മകനാണ് ആകാശ്.2013, 2017 വർഷങ്ങളിൽ പൊക്കം കുറഞ്ഞവരുടെ ഒളിമ്പിക്‌സിൽ രാജ്യത്തിന് വേണ്ടി ആകാശ് മെഡൽ നേടിയിരുന്നു.2013ൽ അമേരിക്കയിൽ നടന്ന ഡ്വാർഫ് ഒളിമ്പിക്സിൽ ഷോട്ട്പുട്ടിൽ വെള്ളിയും ഡിസ്‌കസ് ത്രോയിൽ വെങ്കലവും നേടി കൊണ്ടാണ് ആകാശ് താരമായത്. പിന്നാലെ 2017-ൽ കാനഡയിൽ നടന്ന ജാവലിൻ ത്രോ മത്സരത്തിൽ ഇന്ത്യക്കുവേണ്ടി വെങ്കലവും സ്വന്തമാക്കി.

അതേസമയം ബി.ജെ.പി.യുടെ മലപ്പുറം ജില്ലാ സ്പോർട്‌സ് സെൽ കൺവീനർ കൂടിയാണ് ആകാശ് .2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മേലാറ്റൂർ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.

Tags: weddingolympian
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies