ന്യൂഡൽഹി: വാഹനലോകത്തെ ഇന്ത്യൻ അതികായൻ ആനന്ദ് മഹീന്ദ്ര സമൂഹ മാദ്ധ്യമ ങ്ങളിലൂടെ നൽകുന്ന പ്രേരണ വീണ്ടും തരംഗമാവുകയാണ്. ഇത്തവണ ഒരു ആരാധകന്റെ ചോദ്യത്തിന് മഹീന്ദ്ര നൽകിയ ഉത്തരമാണ് ജനലക്ഷങ്ങളെ ആവേശത്തിലാക്കിയത്.
Just visiting family in New York. So am an HRI. Heart (always) resident in India….😊 https://t.co/ydzwTux9vr
— anand mahindra (@anandmahindra) July 5, 2022
അമേരിക്കയിലെ ന്യൂയോർക്കിലേയും മാൻഹാട്ടനിലേയും ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച ആനന്ദ് മഹീന്ദ്രയോട് താങ്കൾ വിദേശ പൗരത്വമുള്ളയാളാണോ എന്ന ചോദ്യമാണ് ഒരാൾ ചോദിച്ചത്. അതിനുള്ള ഉത്തരമാണ് വൈറലായത്.
ന്യൂയോർക്കിലുള്ള എന്റെ കുടുംബത്തെ കാണാനാണ് എത്തിയത്. അതിനാൽ താൻ എൻആർഐ അല്ല; എന്നും എച്ച് ആർ ഐ മാത്രം. (ഹാർട്ട് റെസിഡന്റ് ഇൻ ഇന്ത്യ)ഹൃദയം ഇന്ത്യയിൽ തന്നെ സൂക്ഷിക്കുന്നയാളെന്ന മഹീന്ദ്രയുടെ ഉത്തരമാണ് നാലു ലക്ഷത്തിലേറെ പേർ ഏറ്റെടുത്തത്.
ഒരാഴ്ച മുന്നേ താങ്കളുടെ വിദ്യാഭ്യാസ യോഗ്യത അറിഞ്ഞാൽ കൊള്ളാമെന്ന ഒരു വ്യക്തിയുടെ ചോദ്യത്തിന് ട്വിറ്ററിലൂടെ ആനന്ദ് മഹിന്ദ്ര മറുപടി നൽകിയതും വൈറലായിരുന്നു. തന്റെ ചെറുപ്പകാലത്ത് അനുഭവ പരിചയത്തിനാണ് ഏറ്റവും വലിയ വില കൽപ്പിച്ചിരുന്നതെന്നാ യിരുന്നു ആഗോള വാഹന ബ്രാന്റായ മഹീന്ദ്രയുടെ ചെയർമാൻ നൽകിയ മറുപടി.
Comments