ലോകത്ത് ഏറ്റവും കൂടുതൽ പെപ്‌സി ക്യാനുകളുള്ള വ്യക്തി; സ്വന്തം റെക്കോർഡ് തിരുത്തി ഇറ്റാലിയൻ സ്വദേശി

Published by
Janam Web Desk

ടെറാമോ: പെപ്സി കുപ്പികളുടെ വൻ ശേഖരണത്തിന് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഇറ്റലിക്കാരൻ ക്രിസ്റ്റിയൻ കവലെട്ടി. ഗിന്നസ് വേൾഡ് റെക്കോർഡിസിന്റെ കണക്കുകൾ പ്രകാരം 12,402 ക്യാനുകളാണ് ഇദ്ദേഹത്തിന്റെ കൈവശമുള്ളത്.

4,391 പെപ്‌സി ക്യാനുകളുടെ ശേഖരണത്തിന് 2004 ൽ ക്രിസ്റ്റ്യനു നേരത്തെയും ഗിന്നസ് റെക്കോർഡ് ലഭിച്ചിരുന്നു. ഇപ്പോൾ 12,402 ക്യാനുകളുടെ ശേഖരണവുമായി സ്വന്തം റെക്കോർഡ് വീണ്ടും പുതുക്കുകയാണ് ചെയ്തത്. ക്യാനുകൾ രാജ്യത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. 81 രാജ്യങ്ങളിലെ ക്യാനുകളുടെ ശേഖരണമാണ് നിലവിൽ ഉള്ളത്.

മിലാൻ സ്വദേശിയും ടെക്സ്റ്റൈൽ കമ്പനിയുടെ സൈറ്റ് മാനേജരുമാണ് ക്രിസ്റ്റ്യൻ. ക്രിസ്റ്റ്യൻ 1989-ൽ സഹോദരൻ എഡോർഡോയ്‌ക്കൊപ്പമാണ് പെപ്സി ക്യാനുകൾ ശേഖരിക്കാൻ തുടങ്ങിയത്. ഇവർ പിന്നീട് ‘പെപ്സി ഇരട്ടകൾ’ എന്ന പേര് നേടി. 1996-ൽ ഇന്റർനെറ്റിന്റെ വരവോടെ മറ്റു കളക്ടർമാരുമായി വ്യാപാരം ആരംഭിക്കുകയും ചെയ്തിരുന്നു.

നാഷണൽ പോപ് ക്യാൻ കളക്ടേഴ്‌സ് (എൻപിസിസി), പെപ്‌സി- കോള കളക്ടേഴ്‌സ് ക്ലബ്ബ് (പിസിസിസി), തുടങ്ങിയ ക്യാൻ ശേഖരണ ക്ലബ്ബുകളിൽ അംഗമാണ് അദ്ദേഹം. തന്റെ ശേഖരം ഏറ്റവും വലിയ പെപ്സി ക്യാൻ എക്സിബിഷനാക്കി മാറ്റാനാണ് ക്രിസ്റ്റ്യന്റെ ആഗ്രഹം.

Share
Leave a Comment