ന്യൂഡൽഹി: ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കർ. ഇന്തോനേഷ്യൻ നഗരമായ ബാലിയിൽ ജി-20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ തലങ്ങളെക്കുറിച്ചും ആഗോള വെല്ലുവിളികളെ നേരിടാനുള്ള വഴികളെക്കുറിച്ചും ഇരു രാജ്യങ്ങളുമായി സംസാരിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
ഫ്രഞ്ച് പ്രതിനിധിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാകുമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ കുറിച്ചും ചർച്ച ചെയ്തു. ജയ്ശങ്കരറിന്റെ രണ്ട് ദിവസ ബാലി സന്ദർശനത്തിനും തുടക്കമായി. ആഗോള പ്രശ്‌നമായ യുക്രെയ്ൻ യുദ്ധവും അഫ്ഗാൻ പ്രതിസന്ധിയും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി ചർച്ച ചെയ്‌തെന്നും ഇരു രാജ്യങ്ങളും വിഷയം കേന്ദ്രീകരിച്ച് അഭിപ്രായങ്ങൾ പങ്കുവെച്ചതായി ജയ്ശങ്കർ ട്വീറ്റ് ചെയ്തു.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡമീർ പുടിനുമായി പ്രധാനമന്ത്രി ചർച്ച നടത്തിയതിന് പിന്നാലെയാണ് പ്രതിനിധി കൂടിക്കാഴ്ച. നയതന്ത്രം വഴിയും ചർച്ചകൾ വഴിയും പ്രശ്‌നം പരിഹരിക്കണെമന്ന് പ്രധാനമന്ത്രി നിർദേശിച്ചിരുന്നു.
അഫ്ഗാനിസ്ഥാനിലെ സാഹചര്യത്തിൽ റഷ്യ ഉൾപ്പെടെ നിരവധി പ്രമുഖ ശക്തികളുമായി ഇന്ത്യയും ബന്ധപ്പെട്ടിട്ടുണ്ട്. അഫ്ഗാൻ തലസ്ഥാനത്തെ എംബസിയിൽ ‘സാങ്കേതിക ടീമിനെ’ വിന്യസിച്ചിരുന്നു. സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനെത്തുടർന്ന് എംബസിയിൽ നിന്ന് ഇന്ത്യൻ ഉദ്യോഗസ്ഥരെ മാറ്റിയിരുന്നു.
ജയശങ്കരിന്റെ സന്ദർശനത്തിന്റെ ആദ്യ ദിനത്തിൽ സൗദി അറേബ്യ, യുഎഇ, ബ്രസീൽ, ഇന്തോനേഷ്യ, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളുമായി ചർച്ചകൾ നടത്തി. ഫിജിയൻ പ്രധാനമന്ത്രി ഫ്രാങ്ക് ബൈനിമാരമായുമായും കൂടിക്കാഴ്ച നടത്തി.
















Comments