ഫ്രഞ്ച്, റഷ്യൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ; അഫ്ഗാനിലെയും യുക്രെയ്‌നിലെയും പ്രതിസന്ധികൾ പ്രധാന ചർച്ച വിഷയം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഫ്രഞ്ച്, റഷ്യൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ; അഫ്ഗാനിലെയും യുക്രെയ്‌നിലെയും പ്രതിസന്ധികൾ പ്രധാന ചർച്ച വിഷയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2022, 06:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കർ. ഇന്തോനേഷ്യൻ നഗരമായ ബാലിയിൽ ജി-20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ തലങ്ങളെക്കുറിച്ചും ആഗോള വെല്ലുവിളികളെ നേരിടാനുള്ള വഴികളെക്കുറിച്ചും ഇരു രാജ്യങ്ങളുമായി സംസാരിച്ചതായി മന്ത്രാലയം വ്യക്തമാക്കി.

ഫ്രഞ്ച് പ്രതിനിധിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാകുമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ കുറിച്ചും ചർച്ച ചെയ്തു. ജയ്ശങ്കരറിന്റെ രണ്ട് ദിവസ ബാലി സന്ദർശനത്തിനും തുടക്കമായി. ആഗോള പ്രശ്‌നമായ യുക്രെയ്ൻ യുദ്ധവും അഫ്ഗാൻ പ്രതിസന്ധിയും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി ചർച്ച ചെയ്‌തെന്നും ഇരു രാജ്യങ്ങളും വിഷയം കേന്ദ്രീകരിച്ച് അഭിപ്രായങ്ങൾ പങ്കുവെച്ചതായി ജയ്ശങ്കർ ട്വീറ്റ് ചെയ്തു.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡമീർ പുടിനുമായി പ്രധാനമന്ത്രി ചർച്ച നടത്തിയതിന് പിന്നാലെയാണ് പ്രതിനിധി കൂടിക്കാഴ്ച. നയതന്ത്രം വഴിയും ചർച്ചകൾ വഴിയും പ്രശ്‌നം പരിഹരിക്കണെമന്ന് പ്രധാനമന്ത്രി നിർദേശിച്ചിരുന്നു.

അഫ്ഗാനിസ്ഥാനിലെ സാഹചര്യത്തിൽ റഷ്യ ഉൾപ്പെടെ നിരവധി പ്രമുഖ ശക്തികളുമായി ഇന്ത്യയും ബന്ധപ്പെട്ടിട്ടുണ്ട്. അഫ്ഗാൻ തലസ്ഥാനത്തെ എംബസിയിൽ ‘സാങ്കേതിക ടീമിനെ’ വിന്യസിച്ചിരുന്നു. സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനെത്തുടർന്ന് എംബസിയിൽ നിന്ന് ഇന്ത്യൻ ഉദ്യോഗസ്ഥരെ മാറ്റിയിരുന്നു.

ജയശങ്കരിന്റെ സന്ദർശനത്തിന്റെ ആദ്യ ദിനത്തിൽ സൗദി അറേബ്യ, യുഎഇ, ബ്രസീൽ, ഇന്തോനേഷ്യ, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളുമായി ചർച്ചകൾ നടത്തി. ഫിജിയൻ പ്രധാനമന്ത്രി ഫ്രാങ്ക് ബൈനിമാരമായുമായും കൂടിക്കാഴ്ച നടത്തി.

Tags: Sergey LavrovS Jaishankar
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies