തിരുവനന്തപുരം: എകെജി സെന്ററിൽ പടക്കമെറിഞ്ഞ സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ പുതിയ നീക്കവുമായി പോലീസ്. ആക്രമണത്തിന് പിന്നാലെ സംഭവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ഇട്ടവരെ പോലീസ് നിരീക്ഷിക്കുകയാണ്. എകെജി സെന്റർ ആക്രമണത്തെ പിന്തുണച്ച് പോസ്റ്റ് ഇട്ടവരെയാണ് നിരീക്ഷിക്കുന്നത്.
ഇത്തരം പോസ്റ്റുകൾ ഇട്ട മൊബൈൽ എ.കെ.ജി സെന്‍റര്‍ പരിസരത്താണെങ്കില്‍ ഉടമയെ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം. മറ്റെല്ലാ വഴികളും അടഞ്ഞതോടെയാണ് പുതിയ ശ്രമമവുമായി പോലീസ് രംഗത്ത് വന്നത്. സംഭവം നടന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തത് പോലീസിന്റെ കഴിവുകേടാണെന്നും ഭരിക്കുന്ന പാർട്ടിയ്‌ക്കു വേണ്ടിയുള്ള ഒത്തുകളിയാണെന്നും വിമർശനം ഉയരുന്നുണ്ട്.
സദാസമയം പോലീസ് സംരക്ഷണമുള്ള സ്ഥലത്ത്, നിയമസഭാ മന്തിരത്തിന് കിലോമീറ്ററുകൾ മാത്രം അടുത്തുള്ള പാർട്ടി ഓഫീസിന് നേരെ ആക്രണം ഉണ്ടായിട്ടും പ്രതിയെ പിടികൂടാൻ പോലീസ് മുതിരാത്തത് ഒത്തുകളിയുടെ ഭാഗമാണെന്നാണ് പ്രധാന ആരോപണം. നൂറിലേറെ സി.സി.ടി.വി ക്യാമറകളും രണ്ടായിരത്തോളം സ്കൂട്ടറുകളും പരിശോധിച്ചിട്ടും ഒരു തുമ്പുമില്ലാതെ അന്വേഷണം വഴിമുട്ടിയിരിക്കുന്നത് സംസ്ഥാനത്തെ പോലീസ് സേനയുടെ മുഖം വികൃതമാക്കുന്നു.
















Comments