ഇൻഡോർ: മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ആടുകൾക്ക് ക്ഷാമം. ബക്രീദിനോട് അനുബന്ധിച്ചാണ് ആടുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നത്. ആവശ്യം കൂടിയപ്പോൾ വിലയും വർദ്ധിച്ചിട്ടുണ്ട്.
പത്തുദിവസം മുൻപു വരെ വിപണി ഇടഞ്ഞിരുന്നു എന്നാൽ ഈദ് അടുത്തതിനാൽ ആടുകളുടെ ആവശ്യവും വിലയും ഉയർന്നെന്ന് മദ്ധ്യപ്രദേശിലെ ആട് വ്യാപാര അസോസിയേഷൻ പ്രസിഡന്റ് ഹാജി നവാബ് ഖുറോഷി വ്യക്തമാക്കി.മുംബൈ, അഹമ്മാദാബാദ്, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേയ്‌ക്ക് ആടുകളെ കയറ്റി അയക്കുന്നുണ്ട്. രാജസ്ഥാനിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും ഇൻഡോറിലേക്ക് ഇറക്കുമതി ചെയ്യുന്നുമുണ്ട്. ഗതാഗത ചെലവുകളിലെ വർധനവും വിലക്കയറ്റത്തിന് കാരണമായെന്നും കൂട്ടിച്ചേർത്തു. ദക്ഷിണേന്ത്യയിൽ നിന്നുവരെ ആവശ്യക്കാർ ഏറിയതാണ് ക്ഷാമത്തിന് കാരണമെന്നും ചൂണ്ടിക്കാട്ടി.
മുംബൈയിൽ ആടുകൾക്ക് ആവശ്യക്കാർ കൂടുതലാണ്. ആയിരത്തോളം ആടുകൾ മുംബൈയിൽ വിറ്റഴിയുന്നതിനാൽ തീർച്ചയായും ഇൻഡോറിൽ ക്ഷാമം ഉണ്ടാകുമെന്നും വ്യക്തമാക്കി. നിലവിൽ 15,000 ത്തിനും 18,000 ത്തിനും ഇടയിലാണ് ഇൻഡോറിലെ വില.
മുസ്ലീം മതവിശ്വാസികൾ ദൈവത്തോടുള്ള ഭക്തിയും സ്‌നേഹവും പ്രദർശിപ്പിക്കാനായാണ് മൃഗങ്ങളെ ബലിയർപ്പിക്കുന്നത്. ബലി നൽകുന്നത് കൊണ്ട് ഈദ്-ഉൽ-അസ്ഹയെ ബലി പെരുന്നാൾ എന്നും പറയുന്നു.
















Comments