ഉദയ്പൂർ: മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചുവെന്നാരോപിച്ച് , ഇസ്ലാമിക തീവ്രവാദികൾ താലിബാൻ മോഡലിൽ ഹിന്ദുയുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതത്തിന് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധമാണ് പുറത്തായിരിക്കുന്നത്.
കേസിലെ മുഖ്യപ്രതിയായ റിയാസ് പോപ്പുലർ ഫ്രണ്ടിന്റെ സജീവ അംഗമാണെന്ന് പോലീസ് കണ്ടെത്തി. 2019 മുതൽ പോപ്പുലർ ഫ്രണ്ടിന്റെ സജീവ അംഗമായിരുന്ന മുഹമ്മദ് റിയാസ് അക്തർ ചോദ്യം ചെയ്യലിൽ ഇത് സമ്മതിച്ചെന്ന് പോലീസ് കൂട്ടിച്ചേർത്തു. മറ്റൊരു പ്രതിയായ ബാബ്ലയും തന്റെ പോപ്പുലർ ഫ്രണ്ട് ബന്ധം സമ്മതിച്ചിട്ടുണ്ട്.
പ്രതികളുടെ ഫോണും മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും പരിശോധിച്ചാൽ മാത്രമേ കേസിലെ അന്ത്രാരാഷ്‌ട്ര ബന്ധങ്ങൾ കണ്ടെത്താനാവൂ എന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. നൂപുർ ശർമ്മയ്‌ക്കെതിരായി നടത്തിയ റാലിയ്‌ക്ക് ശേഷമാണ് ഇവർ കൊലപാതകം ആസൂത്രണം ചെയ്തത്.
ജൂൺ 28 ന് തയ്യൽക്കാരനായ കനയ്യ ലാലിനെയാണ് പ്രതികൾ പട്ടാപ്പകൽ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.തുടർന്ന് കൊലപാതകം ക്യാമറയിൽ പകർത്തുകയും വീഡിയോ സമൂഹ മാദ്ധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തു.നൂപുർ ശർമ്മയെ സമൂഹമാദ്ധ്യമത്തിൽ അനുകൂലിച്ചതിന്റെ പേരിലായിരുന്നു ഇസ്ലാമിക തീവ്രവാദികൾ ഇയാളെ കൊലപ്പെടുത്തിയത്.
















Comments