ജയ്പൂർ : ഉദയ്പൂരിൽ മതതീവ്രാദികൾ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ അറസ്റ്റ് രേഖപ്പെടുത്തി എൻഐഎ. കേസിൽ ഏഴാമത്തെ പ്രതിയെ ദേശീയ അന്വേഷണ ഏജൻസി ഇന്ന് അറസ്റ്റ് ചെയ്തു. 31 കാരനായ ഫർഹാദ് മുഹമ്മദ് ഷെയ്ഖിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതുവരെ ആറ് പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തിരുന്നത്.
കേസിലെ മുഖ്യപ്രതിയായ റിയാസ് അട്ടാരിയുടെ അടുത്ത സഹായിയാണ് ഫർഹാദ്. തുന്നൽക്കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്താൻ ഇയാളും ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം. തുടർന്ന് ഇന്നലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
താലിബാൻ മോഡലിൽ ഹിന്ദു യുവാവിനെകഴുത്തറുത്ത് കൊലപ്പെടുത്തിയ ഇസ്ലാമിസ്റ്റികൾ ഈ വീഡിയോ ചിത്രീകരച്ച് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. മുൻ ബിജെപി വക്താവ് നൂപുര് ശർമ്മയുടെ പ്രവാചക പരാമർശത്തെ പിന്തുണച്ചതിനായിരുന്നു ക്രൂരത. തുടർന്ന് സമൂഹത്തിൽ ക്രമസമാധാന നില തകർക്കാനാണ് ഈ പ്രവൃത്തി ചെയ്തത് എന്ന് ഇവർ കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു.
















Comments