ആകാശത്ത് നിന്ന് വീണത് തവളയും മീനും ഞണ്ടും; തെലങ്കാനയിൽ ജന്തുമഴ; വീഡിയോ വൈറലാകുന്നു
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ആകാശത്ത് നിന്ന് വീണത് തവളയും മീനും ഞണ്ടും; തെലങ്കാനയിൽ ജന്തുമഴ; വീഡിയോ വൈറലാകുന്നു

Janam Web Desk by Janam Web Desk
Jul 11, 2022, 09:30 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ് : ആസിഡ് മഴ, കളർ മഴ എന്നൊക്കെ നാം സാധാരണയായി കേട്ടിട്ടുണ്ടാകും. എന്നാൽ മഴ പെയ്യുന്നതിനിടെ മത്സ്യങ്ങളും ജന്തുക്കളും വീഴാൻ ആരംഭിച്ചാൽ എന്താകും അവസ്ഥ. കഴിഞ്ഞ വെള്ളിയാഴ്ച തെലങ്കാനയിലെ ജനങ്ങൾ സാക്ഷ്യം വഹിച്ചത് ഇത്തരത്തിൽ ഒരു ജന്തുമഴയ്‌ക്കാണ്. ആകാശത്ത് നിന്നും വീണത് തവളകളും ഞണ്ടുകളും മീനുകളുമായിരുന്നു. ഇത് കണ്ട് അത്ഭുതപ്പെട്ടയാളുകൾ മീനുകൾ പാത്രത്തിൽ വാരിക്കൂട്ടാൻ ആരംഭിച്ചു. ചിലർ ഭയന്ന് വീടിനകത്തേക്ക് ഓടിപ്പോയി.

ജഗ്തിയാൽ പട്ടണത്തിലെ സായ് നഗറിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ് ഈ അത്ഭുത പ്രതിഭാസം നടന്നത്. ആകാശത്ത് നിന്ന് ജലജീവികൾ മഴയായി പെയ്യുകയായിരുന്നു. ഇത് എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ആളുകൾ ഭയപ്പെട്ടു. എന്നാൽ ഇത് തുടർന്നതോടെ ചിലർ മീനുകളെ പാത്രത്തിൽ പിടിച്ചു. ചിലയാളുകൾ ഇവയെ പിടിച്ച് കുളത്തിൽ കൊണ്ട് വിടുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Residents of Jagtial town in #Telangana witnessed a rare weather phenomenon as fish ‘rain’ from the sky. The phenomenon, known as 'animal rain',
happens when small water animals such as frogs, crabs or small fish are swept into water spouts. #Telanganafloods pic.twitter.com/JN9P1fzG5C

— Aashish (@KP_Aashish) July 10, 2022

ഈ പ്രതിഭാസത്തിന് കാരണം വാട്ടർ സ്പൗട്ടിംഗാണ്. കടലിൽ നിന്നു വെള്ളം ഉയർന്നുപൊങ്ങുന്ന പ്രതിഭാസമാണ് വാട്ടർ സ്പൗട്ട്. ആകാശത്ത് നിന്നു മിന്നൽ രൂപത്തിൽ ഫൗണ്ടേൻ പോലെ തോന്നിക്കുന്ന മേഘപാളി കടലിലേക്ക് ഊർന്നിറങ്ങും. ഇതോടെ കടൽ ഇളകിമറിഞ്ഞു വിവിധ ഭാഗങ്ങളിൽ നിന്ന് വെള്ളവും അതോടൊപ്പം അവിടുത്തെ ജലജീവികളും ഉയരത്തിൽ പൊങ്ങും.

കടലിൽ നിന്നും മത്സ്യങ്ങളെയും ചെറു ജീവികളെയും ഇത്തരത്തിൽ വാട്ടർ സ്പൗട്ടിംഗിലൂടെയാണ് പൊക്കിയെടുക്കാറുള്ളത്. കാറ്റിനൊപ്പം കരയിലേക്കെത്തുന്ന മത്സ്യങ്ങൾ കിലോമീറ്റുകൾ സഞ്ചരിക്കും. എന്നാൽ ദൂരം കൂടുന്തോറും മർദ്ദത്തിന്റെ ശക്തി ക്ഷയിക്കും. പിന്നാലെ ഇവ ഭൂമിയിലേക്ക് വീഴാൻ തുടങ്ങും. പലപ്പോഴും മഴയ്‌ക്കൊപ്പമായിരിക്കും ഇവ ഭൂമിയിലെത്തുക.

ഇന്ത്യയിൽ കഴിഞ്ഞ വർഷവും മത്സ്യമഴ റിപ്പോർട്ട് ചെയ്തിരുന്നു. ഒക്ടോബറിൽ ഉത്തർപ്രദേശിലെ ബദോഹി ജില്ലയിലായിരുന്നു അത്. ശക്തമായ കാറ്റിനൊപ്പമാണ് മത്സ്യങ്ങൾ താഴെ വീണത്. ഇത് കണ്ടതോടെ ആളുകൾ പരിഭ്രാന്തരായി.

Tags: Viral Videovideofish rainമഴ
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പരിശോധനയ്‌ക്കിടെ പൊലീസ് ഉദ്യോ​ഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; കോൺ​ഗ്രസ് എംഎൽഎയുടെ മകനെതിരെ കേസ്

“ഇന്നലത്തെ ആയുധങ്ങൾ ഉപയോ​ഗിച്ച് ഇന്നത്തെ യുദ്ധം ജയിക്കാനാവില്ല, ഓപ്പറേഷൻ സിന്ദൂറിനിടെ പാക് ഡ്രോണുകളും മിസൈലുകളും സൈന്യം നിർവീര്യമാക്കി”: അനിൽ ചൗഹാൻ

മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റി ബൈക്കിൽ കറങ്ങിനടന്നു; പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം

WELCOME TESLA ; മസ്കിനെയും ടെസ്ലയെയും ഇന്ത്യൻ വാഹന വിപണയിലേക്ക് സ്വാ​ഗതം ചെയ്ത് ആനന്ദ് മഹീന്ദ്ര

114 കാരനായ മാരത്തോൺ റണ്ണർ ഫൗജ സിം​ഗ് കാറിടിച്ച് മരിച്ച സംഭവം; 30 കാരൻ അറസ്റ്റിൽ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചത് കാന്തപുരം അബൂബക്കർ മുസ്ലിയാര്‍ ഇടപെട്ടതുകൊണ്ടാണെന്ന വാദം പൊളിഞ്ഞു, പ്രതികരിച്ച് യെമനിലെ സാമൂഹികപ്രവർത്തകൻ

Latest News

ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്ത് തുടങ്ങിയ ആചാരം; ചരിത്രപ്രസിദ്ധമായ ഏവൂർ സംക്രമ വള്ളംകളി വ്യാഴാഴ്ച

ഓണം, ക്രിസ്മസ് അവധി വെട്ടിച്ചുരുക്കുക; മധ്യവേനലവധിയിൽ ക്ളാസുകൾ; സ്കൂൾ സമയം 4.30 വരെയാക്കുക; വിചിത്രമായ നിർദ്ദേശങ്ങളുമായി സമസ്ത

ആദ്യ കൺമണിയെ വരവേറ്റ് താരദമ്പതികൾ; സിദ്ധാർത്ഥ് മൽഹോത്രയ്‌ക്കും കിയാര അദ്വാനിക്കും പെൺകുഞ്ഞ് പിറന്നു

താന്‍ മരിച്ചാൽ അതിന് ഉത്തരവാദി അയാളും കുടുംബവും; പരാതി മുഖ്യമന്ത്രിയും ഡിജിപിയും അവ​ഗണിച്ചു; എലിസബത്ത് ജീവനൊടുക്കാൻ ശ്രമിച്ചതായി വിവരം

ഗർഭിണിയുടെ വയറ്റിലും മയക്കുമരുന്ന് ക്യാപ്സ്യൂളുകൾ; ശരീരത്തിനുള്ളിൽവച്ച് പൊട്ടിയാൽ ഉടനടി മരണം; ലഹരി കടത്തിന്റെ ഞെട്ടിക്കുന്ന രീതികൾ

തലാലിന്റെ കുടുംബത്തെ ചൊടിപ്പിച്ചത് ഇന്ത്യയിൽ നടക്കുന്ന കുപ്രചാരണങ്ങൾ; ക്രെഡിറ്റ് തട്ടാനുള്ള ശ്രമമാണ് നടക്കുന്നത്; തിരിച്ചടിയാകുമെന്ന് അഡ്വ.ദീപ ജോസഫ്

പൊലീസുകാർ എന്ന വ്യാജേനയെത്തി, യുവാവിനെ തട്ടിക്കൊണ്ടുപോയി; അന്വേഷണം ആരംഭിച്ച് കസബ പൊലീസ്

വിദ്യാർത്ഥികൾക്ക് തെറ്റായ സന്ദേശം നൽകുന്നു; കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം സിലബസിൽ നിന്ന് വേടന്റെയും ​ഗൗരി ലക്ഷ്മയുടെയും പാട്ടുകൾ ഒഴിവാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies