വയനാട് : കേരളത്തിൽ മത ഭീകരവാദം തഴച്ചുവളരുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചർ. കേരളം താലിബാനിസത്തിലേക്ക് നടന്നടുക്കുകയാണ്. ഇതിനെ ചെറുത്തു തോൽപ്പിക്കണമെന്നും ശശികല ടീച്ചർ പറഞ്ഞു. വയനാട് മാനന്തവാടിയിൽ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച കേരളം താലിബാനിസത്തിലേക്കോ എന്ന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇവർ.
എല്ലാ മുസ്ലീങ്ങളും ഭീകരവാദികളല്ല. ഭീകര വാദത്തെ പിന്തുണക്കുന്നവരല്ല. എന്നാൽ ഭീകരവാദത്തിനെതിരെ എത്രപേർ ശബ്ദമുയർത്തുന്നു എന്നതാണ് പ്രധാനം. ശബ്ദമുയർത്തിയാൽ മാത്രമേ ഇതിന് അവസാനമുണ്ടാകൂ. ഇതിനെ അംഗീകരിക്കാത്തവർക്ക് ശബ്ദമില്ല. അവർ സമൂഹത്തിൽ ഭയന്നാണ് ജീവിക്കുന്നത്. തീവ്രവാദികൾ കേരള സമൂഹത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ചെറിയ ഒരു വിഭാഗം ആളുകൾ ചെയ്യുന്ന പ്രവൃത്തികൾ പോലും ഇന്ന് തുറന്നുകാണിക്കാൻ സാധിക്കുന്നില്ല.
കേരളം താലിബാനിലേക്ക് നടന്നടുക്കുന്നു എന്ന സത്യം നമ്മൾ മനസിലാക്കുന്നുണ്ട്. കേരളത്തിൽ മത ഭീകരവാദം വളരുന്നതിൽ ഭരണകൂടത്തിന്റെയും രാഷ്‌ട്രീയക്കാരുടേയും പിന്തുണയുണ്ടെന്നത് ഉറപ്പാണ്. ഭീകരവാദത്തെ സത്യസന്ധമായി വിലയിരുത്താത്തതാണ് ഇതിനു കരണം. താലിബാൻ ആകില്ല കേരളം എന്ന് പ്രഖ്യാപിക്കലാണ് ഹിന്ദു ഐക്യവേദിയുടെ ലക്ഷ്യമെന്നും കെ.പി ശശികല ടീച്ചർ പറഞ്ഞു.
ഭീകരവാദത്തിനെതിരെ ബഹിഷ്‌കരണവും ബോധവത്കരണവുമാണ് വേണ്ടത്. ആർഎസ്എസ് പോലെയുള്ള സംഘടനകൾ ഭാരതീയർക്ക് ധൈര്യം പകരുകയാണ്. നാടിനെ സംരക്ഷിക്കാൻ തങ്ങൾ കടപ്പെട്ടിരിക്കുന്നുവെന്നും കാ സാ ജില്ലാ സെക്രട്ടറി ഷെറിൻ സേവ്യർ പറഞ്ഞു. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങൾ കേരളത്തിൽ നടക്കുന്നുണ്ടെന്നും. ഗൾഫിലേക്കുള്ള മലയാളികളുടെ അതി പ്രസരവും മത സംഘടനകളെ ചൂഷണം ചെയ്തും ഭീകരവാദ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും നെന്മേനി മുഹമ്മദ് കുരിക്കൾ പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. ഹരിദാസ് ജില്ലാ സെക്രട്ടറി സി.കെ ഉദയൻ മഹിള ഐക്യവേദി ജില്ലാ സെക്രട്ടറി രമണി ടീച്ചർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.
Comments