എറണാകുളം: ഇരുമ്പനത്ത് ദേശീയ പതാകയോട് അനാദരവ്. മാലിന്യങ്ങൾക്കൊപ്പം ദേശീയ പതാകയും കണ്ടെത്തി. കോസ്റ്റ് ഗാർഡിന്റെ മാലിന്യങ്ങൾക്കൊപ്പമാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ദേശീയ പതാകകൾ കണ്ടെത്തിയത്.
ഇരുമ്പനം കടവത്ത് കടവിലാണ് മാലിന്യങ്ങൾക്കൊപ്പം ദേശീയ പതാകയും ഉപേക്ഷിച്ചത്. പാടത്തെ ഒഴിഞ്ഞ സ്ഥലത്ത് മാലിന്യത്തിൽ കിടന്ന ദേശീയ പതാകകൾ പ്രദേശവാസികളാണ് ആദ്യം കണ്ടത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
ഏഴിലധികം ദേശീയ പതാകകൾ മാലിന്യങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. ഇതിനൊപ്പം കോസ്റ്റ് ഗാർഡിന്റെ പതാകകളും മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ചിട്ടുണ്ട്. വിവരം അറിഞ്ഞ് ഹിൽപാലസ് പോലീസ് സ്ഥലത്ത് എത്തി പതാകകൾ എടുത്ത് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.
Comments