പാലക്കാട്: ആരോഗ്യമേഖലയിൽ നമ്പർ വൺ എന്ന് അവകാശപ്പെടുന്ന കേരളത്തിൽ നവജാത ശിശുവിന്റെ മൃതദേഹവുമായി പിതാവ് നടന്നത് കിലോ മീറ്ററുകൾ. മുരുഗള ഊരിലെ അയ്യപ്പനാണ് ഈ ദുരവസ്ഥയുണ്ടായത്. കോളനിയിലേക്ക് ഗതാഗതയോഗ്യമായ വഴിയില്ലാത്തതിനാൽ ആംബുലൻസ് എത്താതിരുന്നതോടെയാണ് കുഞ്ഞിന്റെ മൃതദേഹവുമായി അയ്യപ്പൻ കോളനിയിലേക്ക് നടന്നത്.
കഴിഞ്ഞ ദിവസമായിരുന്നു അയ്യപ്പന്റെ കുഞ്ഞ് മരിച്ചത്. തുടർന്ന് ജില്ലാ ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എത്തിച്ചിരുന്നു. ഇതിന് ശേഷമാണ് അയ്യപ്പന് വീട്ടിലേക്ക് കുഞ്ഞിന്റെ മൃതദേഹം കൈകളിൽ എടുത്ത് യാത്ര ചെയ്യേണ്ടി വന്നത്.
തടിക്കുണ്ട്‌വരെയേ അംബുലൻസ് എത്തുകയുള്ളു. കോളനിയിലേക്ക് ഇവിടെ നിന്നും പിന്നെയും ദൂരമുണ്ട്. തടിക്കുണ്ടിൽ നിന്നും ചെറുനാലിതോടിന് കുറുകെയുള്ള മരത്തടിയിൽ മറുകര കടന്ന് വനത്തിലൂടെ കനത്ത മഴയിലാണ് നാല് കിലോമീറ്റർ സഞ്ചരിച്ചത്. പുഴക്ക് കുറുകെയുള്ള കമ്പിലൂടെ ഉൾപ്പെടെയാണ് മൃതദേഹവുമായി അയ്യപ്പൻ അപകട യാത്ര നടത്തിയത്. സ്ഥലം എം.പി.വി.കെ.ശ്രീകണ്ഠനും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
















Comments