റോബോട്ട് മത്സ്യങ്ങൾ സജ്ജം; വെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക് അകത്താക്കുക ദൗത്യം; സമുദ്രത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുമെന്ന് ഗവേഷകർ - scientists develop robot fish that gobble up microplastics
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റോബോട്ട് മത്സ്യങ്ങൾ സജ്ജം; വെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക് അകത്താക്കുക ദൗത്യം; സമുദ്രത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുമെന്ന് ഗവേഷകർ – scientists develop robot fish that gobble up microplastics

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2022, 06:25 pm IST
FacebookTwitterWhatsAppTelegram

റോബോട്ട് മത്സ്യത്തെ വികസിപ്പിച്ചെടുത്ത് ഗവേഷകർ. സമുദ്രത്തിലെ മാലിന്യങ്ങൾ ആഗിരണം ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് റോബോട്ട് മത്സ്യത്തെ ഗവേഷകർ വികസിപ്പിച്ചത്. ഇവ സമുദ്രത്തിലെ മൈക്രോ പ്ലാസ്റ്റിക്കുകൾ ഭക്ഷിക്കുമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിച്ച്വാൻ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് റോബോട്ട് മത്സ്യത്തെ വികസിപ്പിച്ചത്.

ലോകത്തിലെ മലിനമായ സമുദ്രങ്ങൾ വൃത്തിയാക്കാൻ ഒരു ദിവസം ഈ റോബോട്ട് മത്സ്യത്തെ ആശ്രയിക്കേണ്ടി വന്നേക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം. ജീവനുള്ള മത്സ്യത്തിന്റെ ആകൃതിയിൽ മത്സ്യത്തിനുള്ള അതേ ചലനശേഷിയിലാണ് റോബോട്ട് ഫിഷ് വികസിപ്പിച്ചിട്ടുള്ളത്.

30 തരം രൂപകൽപനകളിൽ ഏകദേശം 40 വ്യത്യസ്ത ഇനം മത്സ്യങ്ങളെ നേരത്തെ നിർമിച്ചിരുന്നു. അവയ്‌ക്ക് വെള്ളത്തിൽ ഒഴുകാനും നീന്തികളിക്കാനും മാത്രമേ ശേഷിയുണ്ടായിരുന്നുള്ളൂ. എന്നാൽ പുതിയ റോബോട്ട് ഫിഷിന് വലിയ ദൗത്യമാണ് ശാസ്ത്രജ്ഞർ ഏൽപ്പിച്ചിട്ടുള്ളത്.

സ്പർശിക്കുമ്പോൾ യഥാർത്ഥ മത്സ്യങ്ങൾക്കുള്ളത് പോലെ മൃദുവായ ശരീരം തന്നെയാണ് റോബോട്ട് ഫിഷിനുള്ളത്. കൂടാതെ 1.3 സെന്റീമീറ്റർ വലിപ്പവും റോബോട്ട് മത്സ്യത്തിനുണ്ട്. ഇവയെ നിക്ഷേപിക്കുന്ന ജലാശയത്തിൽ നിന്ന് മൈക്രോപ്ലാസ്റ്റിക്ക് സ്വാംശീകരിക്കാൻ സാധിക്കുന്ന വിധത്തിലാണ് നിർമാണം. ഭാവിയിൽ സമുദ്രത്തിലേയും മറ്റ് ജലാശയങ്ങളിലേയും മാലിന്യങ്ങൾ വൃത്തിയാക്കാൻ ഇത്തരം റോബോട്ടുകൾ സഹായിച്ചേക്കാമെന്ന് ഗവേഷകർ പറയുന്നു.

നിലവിൽ പരീക്ഷണം പൂർത്തിയാക്കിയ റോബോട്ട് ഫിഷിനെ ആഴം കുറഞ്ഞ ജലാശയത്തിലാണ് നിക്ഷേപിച്ചത്. അവ ജലാശയത്തിലെ മൈക്രോപ്ലാസ്റ്റിക് മുഴുവൻ വലിച്ചെടുത്തതായി ഗവേഷകർ അറിയിച്ചു. ഇനി ഇവയെ കൂടുതൽ ഭാരമേറിയ ദൗത്യങ്ങൾ ഏൽപ്പിച്ച് പരീക്ഷിക്കുന്നതാണ്.

റോബോട്ട് മത്സ്യങ്ങളെ സമുദ്രത്തിലോ ജലാശയങ്ങളിലോ നിക്ഷേപിച്ചാൽ മറ്റ് മത്സ്യങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്ക നിലനിൽക്കുന്നുണ്ട്. എന്നാൽ മറ്റ് മത്സ്യങ്ങൾ റോബോട്ടിനെ വിഴുങ്ങിയാലും പ്രശ്‌നമില്ലെന്നാണ് ഗവേഷകർ പറയുന്നത്. അത് യഥാർത്ഥ മത്സ്യങ്ങൾക്ക് ജീവഹാനിയുണ്ടാക്കില്ലെന്നും റോബോട്ട് ഫിഷ് ദഹിച്ച് പോകുമെന്നും ഗവേഷകർ വ്യക്തമാക്കി. പോളിയുറീൻ ഉപയോഗിച്ച് നിർമ്മിച്ചതിനാലാണ് റോബോട്ട് ഫിഷ് യഥാർത്ഥ മത്സ്യങ്ങളെ ദോഷകരമായി ബാധിക്കാത്തതെന്നും ശാസ്ത്രജ്ഞർ അറിയിച്ചു.

 

Tags: ROBOTmicroplastics
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies