ഭോപ്പാൽ : മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് പ്രവേശിക്കുന്നതിന് മുന്നോടിയായി നെറ്റിയിലെ തിലകം മായിച്ചുകളഞ്ഞ് കോൺഗ്രസ് എംപി. മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ മകനും ഛിന്ദ്വാര എംപിയുമായ നകുൽനാഥാണ് കുറി മായിച്ചുകളഞ്ഞത്. അദ്ദേഹത്തിന്റെ സ്വന്തം നിയോജക മണ്ഡലത്തിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ പരേഷ്യയിൽ പ്രവേശിക്കുന്നത് മുൻപായിരുന്നു ഇത്. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ഒരു പ്രചാരണ റാലി നടക്കുന്നതിനിടെയായിരുന്നു സംഭവം. മുസ്ലീം ഭൂരിപക്ഷ പ്രദേശത്തേയ്‌ക്കാണ് പ്രവേശിക്കുന്നത് എന്ന് മനസിലായതോടെ മുന്നിലിരുന്ന ടിഷ്യു പേപ്പറെടുത്ത് എംപി സ്വയം കുറി തുടച്ചുനീക്കുകയായിരുന്നു. ഈ വീഡിയോ നകുൽനാഥ് തന്നെയാണ് പങ്കുവെച്ചത്.
Kamalnath Son Nakulnath removed tilak before entering in their area pic.twitter.com/8R2m4fdjIb
— Tajinder Pal Singh Bagga (@TajinderBagga) July 12, 2022
വീഡിയോ പ്രചരിച്ചതോടെ കോൺഗ്രസ് നേതാവിനെതിരെ ബിജെപി രംഗത്തെത്തി. കോൺഗ്രസ് പാർട്ടിയുടെ തനിനിറം നകുൽനാഥ് കാണിച്ചുവെന്നും സ്വന്തമായി മാളിക പണിയാൻ പൊതുജനങ്ങളെ തിന്നുന്ന കഴുകന്മാരാണ് ഇവരെന്നും ബിജെപി നേതാക്കൾ തുറന്നടിച്ചു. തിലകം മായിച്ചുകളഞ്ഞുകൊണ്ട് കോൺഗ്രസ് നേതാവ് ഹിന്ദുത്വത്തെ അപമാനിക്കുകയാണ് ചെയ്തത് എന്നും നേതാക്കൾ ആരോപിക്കുന്നുണ്ട്. എന്നാൽ നേതാവ് കുറിയല്ല മറിച്ച് വിയർപ്പാണ് തുടച്ചുകളഞ്ഞത് എന്നാണ് കോൺഗ്രസിന്റെ ന്യായീകരണം.
















Comments