മലപ്പുറത്ത് : മലപ്പുറത്ത് 16 കാരിയായ പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാൻ ശ്രമം. തിരൂരിലാണ് സംഭവം. പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതോടെ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാനാണ് പെൺകുട്ടി ശ്രമിച്ചത്.
ആത്മഹത്യയ്‌ക്കൊരുങ്ങിയ പെൺകുട്ടിയെ സിസിടിവിയിൽ കണ്ട ആർപിഎഫ് ഉദ്യോഗസ്ഥർ രക്ഷിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ ചൈൽഡ് ലൈൻ ഷെൽട്ടറിലേക്ക് മാറ്റി. പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് ആത്മഹത്യാ ശ്രമത്തിന് കാരണം എന്നാണ് പെൺകുട്ടി പറഞ്ഞത്.
പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായതോടെ വിവാഹപ്രായം ആവുന്നതിന് മുൻപ് കുട്ടിയെ വിവാഹത്തിന് പ്രേരിപ്പിച്ചതിന് ഇരു വീട്ടുകാർക്കുമെതിരെ കേസെടുക്കാനും പ്രതിശ്രുത വരനെതിരെ പോക്‌സോ കേസ് ചുമത്താനും ചൈൽഡ് ലൈൻ ആവശ്യപ്പെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
















Comments