ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗം ആവുകയാണ്. നിങ്ങളുടെ സ്വഭാവം ,പ്രശ്നങ്ങൾ എല്ലാം തന്നെ ഇത്തരത്തിലുള്ള ചിത്രങ്ങൾ വഴി നടത്തുന്ന ടെസ്റ്റുകളിലൂടെ കണ്ടെത്താൻ കഴിയുമെന്നാണ് വിദഗ്ദ്ധരുടെ അവകാശവാദം .
നിലവിൽ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധനേടുന്നത് നിരവധി മൃഗങ്ങൾ ഉള്ള ഒരു ചിത്രമാണ്. ഈ ചിത്രത്തിൽ ആകെ 25 മൃഗങ്ങൾ ഉണ്ട്. ആയ മൃഗങ്ങളെ എല്ലാം തന്നെ 75 സെക്കൻഡുകൾ കൊണ്ട് കണ്ടെത്തണം. അതായത് നിങ്ങൾക്ക് 1 മിനിറ്റ് 15 സെക്കൻഡ് സമയം ലഭിക്കും. വിധഗ്തർ പറയുന്നത് അനുസരിച്ച് ലോകത്ത് 0.1 ശതമാനം ആളുകൾക്ക് മാത്രമേ ഇതിൽ 25 മൃഗങ്ങളെയും കണ്ടെത്താൻ സാധിക്കുകയുള്ളൂ.
ഇറ്റാലിയൻ ചിത്രക്കാരനായ ഗ്യൂസെപ്പെ ആർസിംബോൾഡോ ആണ് ഈ ചിത്രം വരച്ചത്. അതും 16-ാം നൂറ്റാണ്ടിലെ ശൈലിയിൽ. എന്തായാലും ചിത്രത്തിൽ നിന്ന് എല്ലാ മൃഗങ്ങളെയും കണ്ടെത്തുക എന്നത് അൽപ്പം പ്രയാസം നിറഞ്ഞ കാര്യം തന്നെയാണ്.
ചിത്രത്തിൽ ഏതൊക്കെ മൃഗങ്ങളെ കാണാം
ഒരു ആനയെയും ഡോൾഫിനെയും പല്ലിയെയും ചിത്രത്തിന്റെ മുകൾ ഭാഗത്ത് നിന്ന് കണ്ടെത്താം.മയിൽ, കുതിര, തിമിംഗലം, കരടി, കംഗാരു, കടുവ, ഒറാങ്ങുട്ടാൻ, കഴുകൻ, മുയൽ, ആമ, കുതിര, കുറുക്കൻ എന്നീ മൃഗങ്ങളെ ഒറ്റനോട്ടത്തിൽ ചിത്രത്തിൽ നിന്ന് കണ്ടെത്താൻ സാധിക്കും. എന്നാൽ വളരെ ശ്രദ്ധിച്ച് നോക്കിയാൽ സ്ലോത്ത്, പച്ചക്കുതിര, മക്കാവ്, ഒച്ച് എന്നിവയെയും കണ്ടെത്താൻ സാധിക്കും. ടർക്കി, ലേഡിബഗ്, കാക്ക, ആഡ് എന്നിവയെ നിങ്ങൾക്ക് മനുഷ്യനെ പോലെ തോന്നിക്കുന്ന രൂപത്തിന്റെ കണ്ണുകളിൽ കണ്ടെത്താൻ സാധിക്കും. കൂടാതെ ആനയുടെ പുറകിൽ ഒരു പാമ്പിനെയും കണ്ടെത്താം.
Comments