ബംഗളൂരു : ജനസംഖ്യാ വിഷയത്തിൽ പരാമർശം നടത്തി ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ജീവിച്ചിരിക്കുക എന്നത് മാത്രമാവരുത് മനുഷ്യരുടെ ജീവിതലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷണം കഴിച്ച് ജനസംഖ്യ വർധിപ്പിക്കുകയെന്നത് മൃഗങ്ങളുടെ പ്രവൃത്തിയാണ്. മനുഷ്യർക്ക് ധാരാളം കടമകളുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ശ്രീ സത്യസായി യൂണിവേഴ്‌സിറ്റി ഫോർ ഹ്യൂമൻ എക്‌സലൻസിന്റെ പരപാടിയിൽ സംസാരിക്കുകയായിരുന്നു സർസംഘചാലക്.
വെറുതെ ഭക്ഷണം കഴിക്കുകയും ജനസംഖ്യ വർദ്ധിപ്പിക്കുകയും ചെയ്യാൻ മൃഗങ്ങൾക്കും സാധിക്കും. അവിടെ ശക്തിയുള്ളവനാണ് അതിജീവിക്കുക. അത് കാടിന്റെ നിയമമാണ്. എന്നാൽ ഈ നിയമം മൃഗങ്ങൾക്ക് മാത്രമേ ബാധകമാകൂ. മനുഷ്യർക്കിടയിൽ ശക്തിയുള്ളവൻ മറ്റുള്ളവരെ സംരക്ഷിക്കും. അതാണ് മനുഷത്വം കൊണ്ട് അർത്ഥമാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ജംസംഖ്യാ നിയന്ത്രണ പരിപാടി മുന്നോട്ട് തന്നെ പോകണം. അതേസമയം ജനസംഖ്യാ അസന്തുലിതാവസ്ഥ ഉണ്ടാകാനും അനുവദിക്കരുത് എന്ന് മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. മതപരിവർത്തനം മനുഷ്യനെ അവന്റെ വേരുകളിൽ നിന്നും വേർപിരിക്കുമെന്നും രാജ്യത്ത് അത് നിർത്തലാക്കണമെന്നും അത് അദ്ദേഹം വ്യക്തമാക്കി.
















Comments