തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബംപർ നറുക്കെടുത്തു. 10 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത് MA 235610 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്. എറണാകുളത്ത് വിറ്റ ടിക്കറ്റാണ് ഇത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഖോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.
രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ MG 456064 എന്ന നമ്പരിനും മൂന്നാം സമ്മാനം MA 372281 ,MB 459462, MC 442856, MD 234387, ME 487449, MG 469415, ,MA 374928 , MB 310072, MC 480022, MD 485585, ME 246216,MG 373685 എന്നീ നമ്പറുകൾക്കും ലഭിച്ചു. 250 രൂപ വിലയുണ്ടായിരുന്ന മൺസൂൺ ബംപറിന്റെ 2445740 ടിക്കറ്റുകളാണ് വിവിധ ഏജന്റുകൾ മുഖേനെ വിറ്റിരുന്നത്.
MA, MB, MC, MD, ME, MG എന്നീ ആറ് സീരിസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിരുന്നത്. അതേസമയം സമ്മാനത്തുകയായി ലഭിച്ചത് 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ, ബാങ്കിലോ ഏൽപിക്കണം. 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ടെന്ന കാര്യം നിർണായകമാണ്. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തണം.
Comments