ന്യൂഡൽഹി: വെളളത്തിൽ ഒഴുകിപ്പോയ മനുഷ്യനെ നദിയുടെ മറുകരയിൽ നിന്നും ഓടിയെത്തി കരയ്‌ക്ക് കയറ്റുന്ന ആന. ട്വിറ്റർ ഉൾപ്പെടെയുളള സമൂഹമാദ്ധ്യമങ്ങളിൽ രണ്ട് ദിവസമായി വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ ആണിത്.
2016 ൽ എലിഫന്റ് ന്യൂസ് എന്ന യൂട്യൂബ് ചാനലാണ് വീഡിയോ ആദ്യമായി പുറത്തുവിട്ടത്. വർഷങ്ങൾക്ക് ശേഷം ഇത് വീണ്ടും ഇന്റർനെറ്റിലൂടെ തരംഗമാകുകയാണ്. പുതിയ സംഭവമെന്ന് ധരിച്ചാണ് പലരും വീഡിയോ ഷെയർ ചെയ്യുന്നത്.
40 സെക്കൻഡുളള വീഡിയോ ആണിത്. വെളളത്തിൽ കഴുത്തോളം മുങ്ങി ഒരാൾ നദിയിലൂടെ ഒഴുകി പോകുന്നത് തുടക്കത്തിൽ കാണാം. നദിയുടെ മറുകരയിൽ ആനക്കൂട്ടവും നിൽക്കുന്നുണ്ട്. പെട്ടന്നാണ് കൂട്ടത്തിൽ ചെറുതെന്ന് തോന്നിക്കുന്ന ഒരു ആന വെളളത്തിലേക്ക് ഓടിയിറങ്ങിയത്. നദിയുടെ മറുകര വരെ വെളളത്തിലൂടെ നീന്തി വന്ന് ഒഴുകി പൊയ്‌ക്കൊണ്ടിരുന്ന മനുഷ്യന്റെ അടുത്തേക്ക് ആന എത്തി. തുടർന്ന് ആനയുടെ തുമ്പിക്കൈയ്യിൽ പിടിച്ചാണ് ഇയാൾ കരയിലേക്ക് കയറുന്നത്.
സംഭവം എവിടെയാണ് നടന്നതെന്ന് കൃത്യമായ വിവരമില്ല. എന്നാൽ തായ് ലൻഡിലെ എലിഫന്റ് നേച്ചർ പാർക്കിൽ നിന്നുളളതാണ് ദൃശ്യങ്ങളെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനും സ്ഥിരീകരണമില്ല.
This Baby #Elephant thought this Man will die by drowning in the river, and he is saved.
Animals are Love ❤️ @SrBachchan pic.twitter.com/HbB69jsAG0— Beejal Bhatt #SIRABEF (@BeejalBhatt) June 3, 2020
















Comments