കൊച്ചി : കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച ഇഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് സിപിഎം നേതാവും മുൻ ധനകാര്യ വകുപ്പ് മന്ത്രിയുമായ തോമസ് ഐസക്. ഇഡിയുടെ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് തോമസ് ഐസക്കിന്റെ വാദം. കിട്ടിയാലും ഹാജരാകില്ലെന്നും ഇഡിയ്‌ക്ക് വേണമെങ്കിൽ തന്നെ അറസ്റ്റ് ചെയ്യാമെന്നും കേന്ദ്ര ഏജൻസിയെ വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇന്ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനായിരുന്നു നിർദ്ദേശം. ഫെമ ആക്ടിലെ നിയമലംഘനം ചൂണ്ടിക്കാട്ടി വിദേശത്ത് നിന്നെത്തിയ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. വിദേശ വിനിമയ ചട്ടം ലംഘിച്ച് കേരളത്തിലേക്ക് പണം കൊണ്ടുവെന്നാണ് കേസ്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ വർഷം ഇത് ചൂണ്ടിക്കാട്ടിയിരുന്നു.
കിഫ്ബിയുടെ വൈസ് ചെയർമാനായിരുന്ന തോമസ് ഐസക്കും ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സാമ്പത്തിക ക്രമക്കേട് നടത്തിയോ എന്നും സംശയമുണ്ട്. ഒരു വർഷമായി അന്വേഷിക്കുന്ന കേസിലാണ് ഇഡി ഇപ്പോൾ സുപ്രധാന നടപടിയിലേക്ക് കടക്കുന്നത്.
















Comments