ന്യൂഡൽഹി: പാകിസ്താന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹാക്കർ ഗ്രൂപ്പ് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിദ്യാർത്ഥി സമൂഹത്തെയും ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ്. സൈബർസെക്യൂരിറ്റി കമ്മ്യൂണിറ്റി എന്നറിയപ്പെടുന്ന ഹാക്കർമാരുടെ ഗ്രൂപ്പാണ് ഇന്ത്യൻ വിദ്യാർത്ഥികള ലക്ഷ്യമിടുന്നത്.
കെ7, സിസ്‌കോ ടാലോസ് എന്നീ മുൻനിര സൈബർ സുരക്ഷാ ഗവേഷണ കമ്പനികൾ കഴിഞ്ഞ മൂന്ന് മാസത്തിനിടെ പുറത്തിറക്കിയ ഗവേഷണ റിപ്പോർട്ടുകളിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.
‘ട്രാൻസ്‌പെരന്റ് ട്രൈബ്’ എന്ന പേരിലറിയപ്പെടുന്ന ഒരു ഹാക്കർ ഗ്രൂപ്പിനെ ഇത്തരത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവ എപിടി36 എന്നും Mythic Leopard എന്നും അറിയപ്പെടുന്നു. ഇവയെ ‘അഡ്വാൻസ്ഡ് പെർസിസ്റ്റന്റ് ത്രെട്ട്’ (എപിടി) എന്നയിനത്തിലാണ് തരംതിരിച്ച് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെ പ്രതിരോധ മേഖലയിലേക്കും മറ്റ് സർക്കാർ വകുപ്പുകളിലേക്കും കയറിപ്പറ്റാൻ ലക്ഷ്യമിട്ട് വിവിധ ഹാക്കർ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായി നേരത്തെയും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇന്ത്യയിലെ ഒരു പ്രമുഖ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേരിൽ തയ്യാറാക്കിയ ഒരു എം.എസ് വേർഡ് ഡോക്യുമെന്റ് പ്രചരിപ്പിച്ചാണ് ‘ട്രാൻസ്‌പെരന്റ് ട്രൈബ്’ എന്ന ഹാക്കർ ഗ്രൂപ്പ് പ്രവർത്തിക്കുന്നത്.
ഡോക്യുമെന്റിന്റെ ആദ്യ പേജിൽ പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലെറ്റർഹെഡുണ്ട്. അടുത്ത പേജിൽ സർവേയുടെ ഭാഗമായി നിരവധി ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കും. ടാർഗെറ്റ് ആയ വ്യക്തി ഡോക്യുമെന്റ് തുറന്നയുടൻ ‘enable contentട എന്ന ഓപ്ഷൻ വരുന്നു. ഡോക്യുമെന്റ് സുരക്ഷിതമാണെന്ന് തെറ്റിദ്ധരിക്കുന്ന ടാർഗെറ്റ് ഓപ്ഷനിൽ ക്ലിക്കുചെയ്യുന്നു. തൽഫലമായി ഡോക്യുമെന്റിന്റെ കോഡിൽ മറഞ്ഞിരിക്കുന്ന മാൽവെയർ ടാർഗെറ്റിന്റെ സിസ്റ്റത്തിൽ കയറിപ്പറ്റുന്നതായും ഗവേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
















Comments