അതീന്ദ്രിയ ശക്തികൾ ഈ ലോകത്ത് ഇല്ലെന്ന് എത്രയൊക്കെ പറഞ്ഞാലും ആ വിശ്വാസത്തിൽ നിന്നും പിന്നോട്ട് മാറാത്തവരാണ് ചിലയാളുകൾ. ദൈവമുണ്ടെങ്കിൽ പ്രേതവുമുണ്ട് എന്ന് പറയുന്നവർ മുതൽ, ജീവൻ പോകുമ്പോൾ ആത്മാവ് ഭൂമിയിൽ തന്നെ നിലകൊള്ളുന്നുവെന്ന് ചിന്തിക്കുന്നവർ വരെ സമൂഹത്തിലുണ്ട്. അങ്ങനെയുള്ള പല ചിന്താരീതികളും സിനിമകളെപ്പോലും സൂപ്പർ ഹിറ്റാക്കുന്നു. ഇതെല്ലാംകൊണ്ട് തന്നെ സംശയാസ്പദമായ എന്തെങ്കിലും ക്യാമറകളിൽ തെളിഞ്ഞാൽ അത് ഉടൻ ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്ത്, അതിന്റെ പേരിൽ സംവാദം നടത്തുന്നതും ഒരു ശീലമായി മാറിയിരിക്കുകയാണ്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
സിസിടിവിയിൽ പതിഞ്ഞ ഒരു രൂപം നടന്നുനീങ്ങുന്ന വീഡിയോയാണിത്. സ്‌പെക്ട്രൽ എന്ന സിനിമയിൽ ഒരുപാട് നാശം വിതച്ച മനുഷ്യരൂപങ്ങളുമായി സാമ്യമുള്ളതാണ് ഈ ചിത്രം.
33 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ വിളറിയ, മനുഷ്യനെപ്പോലെയുള്ള ഒരു രൂപത്തെ കാണാനാകും. ഒരു വീടിന്റെ പിൻഭാഗത്തെ പൂന്തോട്ടത്തിന് സമീപത്തുകൂടി അത് കുനിഞ്ഞ് നടക്കുന്നതായി കാണപ്പെടുന്നു. വീട്ടുടമസ്ഥന്റെ കാറിനടുത്തേക്ക് വരുമ്പോൾ ശ്രദ്ധാപൂർവം മുന്നോട്ട് നീങ്ങുകയും ചുറ്റും നോക്കുകയും ചെയ്യുന്നതും കാണാം.
Here's the video of the Pale creature caught on a security cam near Moorhead, KY. #cryptid pic.twitter.com/jCexxlQTA0
— Paranormality Magazine (@ParanormalityM) July 9, 2022
പാരാനോർമാലിറ്റി മാഗസിൻ ആണ് ട്വിറ്ററിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. കെന്റക്കിയിലെ മോർഹെഡിന് സമീപത്ത് നിന്നുള്ള ദൃശ്യങ്ങളാണിതെന്നും ഇവർ പറയുന്നു.
ഇത് എന്തെങ്കിലും ജീവിയാകും എന്ന് ചിലർ പറയുമ്പോൾ മറ്റ് ചിലർ ഇത് അതീന്ദ്രിയ ശക്തിയാണെന്ന് പറയുന്നു. എന്തായാലും വീഡിയോ പുറത്തിറങ്ങിയതോടെ സമൂഹമാദ്ധ്യമങ്ങളിൽ ഇത് വൻ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
















Comments