കാബൂൾ [ അഫ്ഗാനിസ്ഥാൻ ] : അഫ്ഗാനിസ്ഥാനിലെ വടക്കൻ ബദഖ്‌ഷാൻ മേഖലയിൽ നിന്നും 70 കിലോ കറുപ്പ് പിടികൂടി .മയക്കുമരുന്നുമായി സംഘം മറ്റൊരിടത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അന്വേഷണ സംഘത്തിന്റെ പിടിയിലായത് . നിലവിൽ കറുപ്പ് പോലുള്ള മയക്കുമരുന്നുകൾക്ക് താലിബാൻ ഭരണകൂടം നിരോധനം ഏർപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിലാണ് മാരക ശേഷിയുള്ള മയക്കുമരുന്നുമായി ഒരാൾ പിടിയിലാകുന്നത് .
അഫ്ഗാനിസ്ഥാനിൽ ഇത്തരം മാരക പ്രഹരശേഷിയുള്ള മയക്കുമരുന്നുകൾക്ക് അടിമപ്പെട്ടവർ ഏകദേശം നാല് ദശ ലക്ഷമെങ്കിലും വരുമെന്നാണ് സർക്കാർ പറയുന്നത് . അതിലെ 2,0000 പേരെ ഇസ്ലാമിക് എമിറേറ്റ്സ് ഇന്നും ചികിൽസിച്ചു കൊണ്ടിരിക്കുകയാണ് . അഫ്ഗാനിൽ ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിനായി പ്രത്യേക സംവിധാനം വരെ ഒരുക്കിയിട്ടുണ്ടെന്ന് കൗണ്ടർ നാർക്കോട്ടിക് ഡെപ്യൂട്ടി മന്ത്രാലയം തലവൻ മൗലവി ഹസീബുള്ള പറഞ്ഞു . വ്യാപകമായി കറുപ്പ് കൃഷി നടക്കുന്ന പലയിടങ്ങളും ഇപ്പോഴുമുണ്ട് . അവരെ പിടികൂടിയാലും വീണ്ടും അവർ ആ തൊഴിൽ തന്നെ ചെയ്യുന്ന അവസ്ഥയിലേക്ക് സ്ഥിതിഗതികൾ മാറുന്നു .
ഇതല്ലാതെ വേറെ തൊഴിൽ ചെയ്തു ജീവിക്കണമെങ്കിൽ സർക്കാർ ഞങ്ങൾക്ക് അതിനുള്ള ബദൽ സംവിധാനം ഒരുക്കി തരണമെന്നാണ് നാട്ടുകാർ പറയുതുന്നത് . പോപ്പി ൽക്കൃഷി നടത്തി കിട്ടുന്ന വരുമാനത്തിലൂടെ ഞങ്ങൾക്ക് മികച്ച രീതിയിൽ ജീവിക്കാമെന്നാണ് അവർ പറയുന്നത് . ഇതിനു മാറ്റം വരണമെങ്കിൽ ഞങ്ങൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു തരണം . അഫ്ഗാനിൽ കൂടുതലായും കറുപ്പ് കൃഷി നടക്കുന്നത് കാണ്ഡഹാർ , ഹെൽമണ്ട് തുടങ്ങിയ പ്രവിശ്യകളിലാണ് . ഇവിടെ വിളവെടുക്കുന്ന കറുപ്പിന് ആവശ്യക്കാർ ഏറെയാണ് .
അഫ്ഗാൻ ജനസംഖ്യയുടെ 10 ശതമാനം ആളുകളും മയക്കുമരുന്നിനടിമപ്പെട്ടവരാണെന്ന് കണക്കുകൾ പറയുന്നു . ലോകത്ത് കറുപ്പ് ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യം അഫ്ഗാനിസ്താനാണ് . ഇന്ത്യ പോലുള്ള രാജ്യങ്ങളാണ് മരുന്നുകൾ വിൽക്കാനായി കൂടുതലായും അവർ തിരഞ്ഞെടുക്കുന്നത് . നമ്മുടെ ചെറുപ്പക്കർക്കിടയിൽ കറുപ്പ് പോലുള്ള മയക്കുമരുന്നുകൾ എത്തിച്ചു നൽകുവാനായി വലിയൊരു റാക്കറ്റ് തന്നെ ഇവിടെ പ്രവർത്തിക്കുന്നുണ്ട് .
താലിബാൻ ഭരണകൂടം കറുപ്പ് കൃഷി നിരോധിച്ചെങ്കിലും വളരെ സുലഭമായി ഇപ്പോഴും പലയിടങ്ങളിലായി നടക്കുന്നുണ്ട് . അഫ്ഗാനിസ്ഥാനിൽ വളർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും , തൊഴിലില്ലായ്മയും , ഭക്ഷ്യ വിലക്കയറ്റവുമെല്ലാം ജനങ്ങളെ ദുരിതത്തിൽ ആക്കിയിരിക്കുകയാണ് . ഇത്തരം പ്രതിസന്ധികളെ മറികടക്കാനായ് ജനങ്ങൾക്ക് മയക്കുമരുന്ന് കച്ചവടങ്ങളിലേക്ക് ഇറങ്ങുകയല്ലയത്തെ വേറെ നിവർത്തി ഇല്ലെന്നാണ് കച്ചവടക്കാർ പറയുന്നത് .
Comments