പത്തനംതിട്ട: എൻഎസ്എസ് മുൻ പ്രസിഡന്റ് അഡ്വ.പി.എൻ.നരേന്ദ്രനാഥൻ നായർ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച പത്തനംതിട്ടയിൽ.
കോന്നി പയ്യാനാമണ്‍ പുളിമൂട്ടില്‍ കുടുംബാംഗമാണ്. ആലുവ യുസി കോളേജില്‍ നിന്നാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. ദീര്‍ഘകാലം എന്‍എസ്എസ് പത്തനംതിട്ട താലൂക്ക് യൂണിയന് പ്രസിഡന്റ് ആയിരുന്നു. പത്തനംതിട്ടയിലെ ആദ്യ കാലത്തെ പ്രമുഖ അഭിഭാഷകനായിരുന്നു.
ഒരു മാസം മുമ്പാണ് അദ്ദേഹം എൻഎസ്എസ് പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞത്. നാല് തവണ എൻഎസ്എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എൻഎസ്എസ് പത്തനംതിട്ട യൂണിയൻ പ്രസിഡന്റ്, എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം, ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: കെ.രമാഭായി, മക്കൾ: നിർമ്മല, മായ, മരുമക്കൾ: ശിവശങ്കരൻ നായർ (തിരുവല്ല), ജസ്റ്റിസ് കെ.ഹരിപാൽ (കേരള ഹൈക്കോടതി).
Comments