മുംബൈയ്ക്ക് സമീപം ഗുഡ്സ് ട്രെയിൻ പാളം തെറ്റി; റദ്ദാക്കിയത് 40 ലധികം ട്രെയിനുകൾ; ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

മുംബൈയ്‌ക്ക് സമീപം ഗുഡ്സ് ട്രെയിൻ പാളം തെറ്റി; റദ്ദാക്കിയത് 40 ലധികം ട്രെയിനുകൾ; ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2024, 11:34 am IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിലെ പാൽഘർ റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിനിന്റെ ഏഴ് വാഗണുകൾ പാളം തെറ്റിയതിനെ തുടർന്ന് ഈ പാതയിലൂടെയുളള റെയിൽഗതാഗതം താളം തെറ്റി. 40 ലധികം ട്രെയിനുകൾ റദ്ദാക്കിയതായി പശ്ചിമറെയിൽവേ അറിയിച്ചു.

18 ട്രെയിനുകൾ ഭാഗീകമായി റദ്ദാക്കി. 9 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. 22 ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചിട്ടുണ്ട്. ഡഹാനു റോഡിലേക്കുളള സബർബൻ ട്രെയിനുകളും 12 മണി വരെ റദ്ദാക്കിയിരുന്നു.

ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ട്രാക്ക് നേരെയാക്കാനുളള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നുണ്ട്. 300 ഓളം റെയിൽവേ ജീവനക്കാരെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നിയോഗിച്ചിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു. കഴിയുന്നതും നേരത്തെ ട്രാക്ക് പ്രവർത്തനസജ്ജമാക്കാനാണ് ശ്രമം. നാല് ജെസിബികളും പൊക്ലെയ്‌നും ക്രെയിനും അടക്കമുളളവയുടെ സഹായത്തോടെയാണ് ജോലികൾ നടക്കുന്നത്.

ഗുജറാത്തിൽ നിന്ന് മുംബൈയിലേക്കുള്ള ട്രെയിനുകളുടെ ഗതാഗതത്തെയാണ് ഇത് കൂടുതലും ബാധിച്ചത്. വൈകുന്നേരം 5.10 ഓടെയാണ് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയത്. 43 വാഗണുകളുമായി വിശാഖപട്ടണത്ത് നിന്ന് ഗുജറാത്തിലെ കരംബെലിയിലേക്ക് പോവുകയായിരുന്നു ഗുഡ്സ് ട്രെയിൻ.

പിൻവശത്ത് നിന്ന് ഗാർഡിന്റെ വാൻ ഉൾപ്പെടെ ഏഴ് വാഗണുകൾ ആണ് പാളം തെറ്റിയത്. പാളം തെറ്റിയ വാഗണുകളുടെയും കോയിലുകളുടെയും ആഘാതം കാരണം ട്രാക്കുകൾക്കും ഓവർഹെഡ് ഉപകരണങ്ങൾക്കും വലിയ കേടുപാടുകൾ സംഭവിച്ചിരുന്നു.

Tags: palgharRailwaymenMumbai-Surat section
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies