ലഖ്നൗ: ലഖ്നൗവിലെ ലുലു മാളിൽ നിസ്കാരം നടത്തിയതിന് അറസ്റ്റിലായവരുടെ പശ്ചാത്തലം സംബന്ധിച്ച് വസ്തുതാവിരുദ്ധവും വർഗീയവുമായ വാർത്ത കൊടുത്ത് ദേശാഭിമാനി. നിസ്കാരത്തിന് അറസ്റ്റിലായത് ഹിന്ദുക്കളാണ് എന്നായിരുന്നു ദേശാഭിമാനിയിൽ വാർത്ത നൽകിയത്. എന്നാൽ പിടിയിലായ പ്രതികളെക്കുറിച്ച് ഉത്തർ പ്രദേശ് പോലീസ് വ്യക്തമായ വിവരം നൽകിയതോടെ, ദേശാഭിമാനിയുടെ നുണപ്രചാരണത്തിനെതിരെ പ്രതിഷേധവും പരിഹാസവും വ്യാപകമാവുകയാണ്.
ജൂലൈ 12ന് ലുലു മാളിൽ നിസ്കാരം നടത്തിയതിന് മുഹമ്മദ് റെഹാൻ, ആതിഫ് ഖാൻ, മുഹമ്മദ് ലുക്മാൻ, മുഹമ്മദ് നൊമാൻ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവർ ലഖ്നൗവിലെ ഇന്ദിര നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ളവരാണ്.
നിസ്കാരം സംഘടിപ്പിച്ചത് ഹിന്ദുക്കളാണ് എന്ന ആരോപണം, ഉത്തർ പ്രദേശ് പോലീസിന്റെ പ്രസ്താവനയോടെ പൊളിഞ്ഞിരിക്കുകയാണ്. കേസിൽ ആദ്യം പിടിയിലായ പ്രതിയുടെ പേര് അർഷാദ് അലി എന്നായിരുന്നു.
നിസ്കാരം സംഘടിപ്പിച്ചതിന് ബദലായി ഹിന്ദു മഹാസഭ മാളിനുള്ളിൽ ഹനുമാൻ ചാലിസയും സുന്ദരകാണ്ഡ ആലാപനവും സംഘടിപ്പിച്ചിരുന്നു. ഇതിന് നേതൃത്വം നൽകിയവരെയും ഉത്തർ പ്രദേശ് പോലീസ് പിടികൂടിയിരുന്നു. ഈ വാർത്ത വളച്ചൊടിച്ചാണ്, നിസ്കാരം സംഘടിപ്പിച്ചതിന് അറസ്റ്റിലായത് ഹിന്ദുക്കളാണ് എന്ന് ദേശാഭിമാനി വ്യാജ പ്രചാരണം നടത്തിയത്. കേരളത്തിൽ ഇടതുപക്ഷവും ദേശീയ തലത്തിൽ കോൺഗ്രസും ഈ നുണപ്രചാരണം വ്യാപകമായി ഏറ്റെടുത്തിരുന്നു. ചില തീവ്ര മുസ്ലീം സംഘടനകളും ഈ വാർത്ത വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
















Comments