ന്യൂഡൽഹി : ലഡാക്കിലെ കൊടും തണുപ്പിൽ സൂര്യനമസ്കാരം ചെയ്യുന്ന ഐടിബിപി ജവാന്റെ വീഡിയോ വൈറലാകുന്നു. 18,000 അടി ഉയരത്തിൽ മരം കോച്ചുന്ന കാലാവസ്ഥയിലാണ് അർദ്ധനഗ്നനായി ഇരുന്ന് ജവാൻ യോഗ അഭ്യസിക്കുന്നത്.
ശരീരത്തിൽ മഞ്ഞ് വീഴുന്നത് പോലും വകവെയ്ക്കാതെയാണ് ജവാന്റെ യോഗാഭ്യാസം. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നേരത്തെയും ഇത്തരത്തിൽ മണ്ണ് മൂടിയ കാലാവസ്ഥയിൽ ഐടിബിപി ജവാന്മാർ കായികാഭ്യാസം നടത്തുകയും യോഗ അഭ്യസിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ഏറെ പ്രചരിച്ചിരുന്നു.
Comments