മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം അടുത്ത മാസം സിംബാബ്വെ സന്ദർശിക്കും. ആറ് വർഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യൻ ടീം സിംബാംബ്വെ മണ്ണിൽ കളിക്കുന്നത്. ഏകദിനങ്ങൾ ഓഗസ്റ്റ് 18, 20, 22 തീയതികളിൽ ഹരാരെയിൽ നടക്കുമെന്ന് സിംബാബ്വെ ക്രിക്കറ്റ് അറിയിച്ചു. കെ എൽ രാഹുലാണ് ഇന്ത്യൻ ടീമിനെ നയിക്കുക.
അടുത്ത വർഷം ഇന്ത്യയിൽ അരങ്ങേറുന്ന ഏകദിന ലോകകപ്പിന്റെ മുന്നോടിയായുളള സൂപ്പർ ലീഗിന്റെ ഭാഗമാണ് ഈ പരമ്പര. ലോകകപ്പിലേക്ക് നേരിട്ടുള്ള യോഗ്യത നേടുന്നതിനുള്ള 13 ടീമുകളുടെ മത്സരമായ സൂപ്പർ ലീഗിൽ വിജയിച്ചാൽ നേരിട്ട് യോഗ്യത നേടാം. 15 മത്സരങ്ങളിൽ മൂന്ന് ജയം മാത്രമുള്ള സിംബാബ്വെ 13 ടീമുകളുടെ പൂളിൽ 12-ാം സ്ഥാനത്താണ്.
2016 ജൂൺ-ജൂലൈ മാസങ്ങളിൽ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിലുള്ള ടീം മൂന്ന് വീതം ഏകദിനങ്ങളും ടി20 കളും കളിച്ചിരുന്നു. ടി20, ഏകദിന പരമ്പര വിജയത്തോടെ ഇന്ത്യ അടുത്തിടെ ഇംഗ്ലണ്ട് പര്യടനം പൂർത്തിയാക്കി. ശിഖർ ധവാന്റെ നേതൃത്വത്തിൽ യുവ ഇന്ത്യൻ ടീം വെസ്റ്റ് ഇൻഡീസിനെതിരെ മൂന്ന് ഏകദിനവും അഞ്ച് ടി20യും കളിക്കും. ഇതാണ് ഇന്ത്യയുടെ അടുത്ത പര്യടനം.
ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്ക് മുമ്പ് ബംഗ്ലാദേശിനെതിരൊയ മൂന്ന് ടി20 മത്സരങ്ങൾക്ക് സിംബാബ്വെ ആതിഥേയത്വം വഹിക്കും. ഓഗസ്റ്റ് 28 മുതൽ മൂന്ന് ഏകദിനങ്ങൾക്കുള്ള പരമ്പരയ്ക്ക് മുന്നോടിയായി അവർ ഓസ്ട്രേലിയയിൽ പര്യടനം നടത്തും.
















Comments