മുംബൈ; ഭരണകൂട ഭീകരതയുടെ ഇരയായി കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് നരകയാതന അനുഭവിക്കേണ്ടി വന്ന ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന ‘റോക്കട്രി‘ എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 1ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ജൂലൈ 26നാണ് ഒടിടിയിൽ പ്രദർശനത്തിന് എത്തുക. ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനും പ്രധാന നടനുമായ മാധവനാണ് ഇക്കാര്യം ഇസ്റ്റഗ്രാമിലൂടെ അറിയിച്ചത്.
മാധവനാണ് റോക്കട്രിയിൽ നമ്പി നാരായണന്റെ വേഷം ചെയ്തിരിക്കുന്നത്. ഇന്ത്യക്ക് പുറമേ കാനഡ, ഫ്രാൻസ്, ജോർജ്ജിയ, സെർബിയ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. ഷാരൂഖ് ഖാൻ, സൂര്യ എന്നിവർ ചിത്രത്തിൽ അതിഥി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുഗു, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. നമ്പി നാരായണന്റെ കോളേജ് വിദ്യാഭ്യാസം മുതൽ വ്യാജ ചാരവൃത്തിക്കേസ് വരെയുള്ള സംഭവങ്ങളാണ് ‘റോക്കട്രി- ദ് നമ്പി എഫെക്ട്‘ എന്ന ചിത്രം പറയുന്നത്. തിയേറ്ററിൽ റിലീസ് ചെയ്യുന്നതിന് മുൻപ് കാൻ ചലച്ചിതോത്സവത്തിൽ പ്രദർശിപ്പിച്ച് മികച്ച അഭിപ്രായം നേടിയ ചിത്രമാണ് ‘റോക്കട്രി.‘
Comments