​'ഗ്രാന്റ്' വരവിനൊരുങ്ങി 'ഗ്രാൻഡ് വിറ്റാര'; മാരുതി സുസുക്കിയുടെ പുതിയ എസ്‍യുവി; മിന്നുന്ന മൈലേജ് അവകാശപ്പെട്ട് കമ്പനി-maruti suzuki grand vitara suv
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

​’ഗ്രാന്റ്’ വരവിനൊരുങ്ങി ‘ഗ്രാൻഡ് വിറ്റാര’; മാരുതി സുസുക്കിയുടെ പുതിയ എസ്‍യുവി; മിന്നുന്ന മൈലേജ് അവകാശപ്പെട്ട് കമ്പനി-maruti suzuki grand vitara suv

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 01:37 pm IST
FacebookTwitterWhatsAppTelegram

മുന്നേറ്റത്തിന്റെ പാതയിലാണ് മാരുതി സുസുക്കി. പുടിയ ബ്രെസ്സ ആരാധകർക്ക് സമ്മാനിച്ചതിന് പിന്നാലെ തങ്ങളുടെ വരാനിരിക്കുന്ന ​ഗ്രാന്റ് വിറ്റാര എസ്‍യുവി വെളിപ്പെടുത്തിയിരിയ്‌ക്കുകയാണ് കമ്പനി. 2022 സെപ്റ്റംബറോടെ വാഹനം വിൽപ്പനയ്‌ക്കെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മാരുതിയുടെയും ടൊയോട്ടയുടെയും സംയുക്ത കൂട്ടുകെട്ടിലാണ് ഗ്രാന്‍ഡ് വിറ്റാര പുറത്തിറങ്ങുന്നത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗൺ ടൈഗൺ, സ്‌കോഡ കുഷാക്ക്, എംജി ആസ്റ്റർ, ടൊയോട്ട അർബൻ ക്രൂയിസർ എന്നിവയോട് മത്സരിക്കാനാണ് സുസുക്കി ഗ്രാൻഡ് വിറ്റാര ഇന്ത്യൻ വിപണിയിലെത്തുന്നത്.

രൂപത്തിൽ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന് സമാനമാണ് പുതിയ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര. സൂക്ഷമമായി നോക്കിയാൽ മികച്ച രൂപ ഭം​ഗികൾ വരുത്തിയിരിക്കുന്നതായും കാണാൻ സാധിക്കും. മുൻഭാ​ഗം ഒരൊറ്റ സ്ലാറ്റും ക്രോം ഇൻസേർട്ടുകളുമുള്ള വലിയ ​ഗ്രില്ല് നൽകി കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ ലുക്കിന് തിളക്കം കൂട്ടുന്നുണ്ട്. സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈൻ വാഹനത്തിന് രാജകീയ ഭാവം നൽകുന്നുണ്ട്. എൽഇഡി ലൈറ്റിംഗ്, പ്ലാസ്റ്റിക് ബോഡി ക്ലാഡിംഗ്, 17 ഇഞ്ച് വീലുകൾ എന്നിവയും വാഹനത്തിന്റെ പ്രത്യേകതയാണ്.

സ്‍മാർട്ട് വാച്ച്, ഡ്യുവൽ-ടോൺ ഇന്റീരിയർ, റിയർ എസി വെന്റുകൾ, പനോരമിക് സൺറൂഫ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ എന്നിങ്ങനെ മികച്ച സംവിധാനങ്ങൾ ​ഗ്രാന്റ് വിറ്റാര എസ്‍യുവി അവകാശപ്പെടുന്നു. വയർലെസ് ചാർജിംഗ്, ഓട്ടോമാറ്റിക് എസി, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, റിക്ലിനബിൾ പിൻ സീറ്റുകൾ, ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും വാഹനം വാ​ഗ്ദാനം ചെയ്യുന്നു. 6 എയർബാഗുകൾ, ഇബിഡി, ഇഎസ്‍സി, ക്രൂയിസ് കൺട്രോൾ, ഹിൽ അസെൻഡ് ആൻഡ് ഡിസെൻഡ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും പുതിയ ഗ്രാൻഡ് വിറ്റാരയ്‌ക്കുണ്ട്.

രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഹനം വിപണിയിലെത്തുന്നത്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എടിയുടെ സഹായത്തോടെ 100 ബിഎച്ച്പിയും 135 എൻഎം പീക്ക് ടോർക്കും വികസിപ്പിക്കുന്ന 1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് സിസ്റ്റം, ടൊയോട്ട ഹൈറൈഡറിൽ കാണുന്ന ഇ-സിവിടിയുമായി യോജിപ്പിച്ചിരിക്കുന്ന 1.5 ലിറ്റർ കരുത്തുറ്റ ഹൈബ്രിഡ് എഞ്ചിൻ എന്നിങ്ങനെയാണ് രണ്ട് തരം എഞ്ചിൻ. 114 bhp കരുത്ത് നൽകുന്നതാണ് എ‍ഞ്ചിൻ. 27.97 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്ന ​ഗ്രാന്റ് വിറ്റാര എസ്‍യുവി ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള വാഹമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

 

 

Tags: maruti suzuki
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies