കൊല്ലം: പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ദിവ്യാംഗ വിദ്യാർത്ഥി മുഹമ്മദ് ഫർഹാന് ദുർഗ്ഗാദാസ് സാംസ്കാരിക സമിതിയുടെ അനുമോദനം. ദുർഗ്ഗാദാസ് അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ദുർഗ്ഗാഞ്ജലി‘ എന്ന പരിപാടിയിൽ മുൻ ഡിജിപി ഡോക്ടർ ടി പി സെൻകുമാർ ഫർഹാന് പുരസ്കാരം സമ്മാനിച്ചു. സംസാരശേഷിയും കേൾവിശക്തിയും പരിമിതമായിരുന്നിട്ടും മികച്ച പ്രകടനമാണ് പരീക്ഷയിൽ ഫർഹാൻ കാഴ്ചവെച്ചത്. വയല ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് മുഹമ്മദ് ഫർഹാൻ.
1981ൽ നിലമേല്‍ എന്‍എസ്എസ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ അക്രമത്തില്‍ ജീവൻ വെടിഞ്ഞ ദുർഗ്ഗാദാസിന്റെ സ്മരണയ്‌ക്കായി സംഘടിപ്പിച്ച ചടങ്ങ് മുന്‍ ഡിജിപി ടി പി സെന്‍കുമാറാണ് ഉദ്ഘാടനം ചെയ്തത്. ജനം ടിവി ചീഫ് എഡിററര്‍ ജി കെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.
ഇന്നും ഓരോ സ്വയം സേവകര്‍ക്കും ഊർജ്ജം പകരുന്നതാണ് ദുര്‍ഗ്ഗാദാസിന്റെ ജീവിതമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ജനം ടിവി ചീഫ് എഡിറ്റർ ജി കെ സുരേഷ് ബാബു പറഞ്ഞു. ഒരു ചെറുപ്രതിഷേധത്തെ പോലും ഭയക്കുന്ന ഭരണാധികാരികളുള്ള ഈ നാട്ടില്‍, ഈ ഭരണാധികാരികളെ നയിക്കുന്ന പ്രസ്ഥാനമാണ് അക്രമ രാഷ്‌ട്രീയത്തിന് പിന്നിലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അനുസ്മരണ ചടങ്ങിനെത്തിയവര്‍ക്ക് മുന്നില്‍ ദുര്‍ഗ്ഗാദാസിന്റെ ജീവിതയാത്ര വ്യക്തമാക്കുന്ന ‘ഓര്‍മ്മ മരം‘ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. ആര്‍എസ്എസ് കൊല്ലം വിഭാഗ് സംഘചാലക് ഡോ ബി എസ് പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.
















Comments