ന്യൂഡൽഹി: അഗ്നിപഥ് പദ്ധതി പ്രകാരമുള്ള 2022 ലെ വ്യോമസേന പരീക്ഷകളുടെ അഡ്മിറ്റ് കാർഡുകൾ ഇന്ത്യൻ എയർഫോഴ്സ് പുറപ്പെടുവിച്ചു. agnipathvayu.cdac.in. എന്ന സൈറ്റിലൂടെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവർക്ക് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡുകൾ ഇല്ലാത്തവരെ പരീക്ഷഹാളിൽ പ്രവേശിപ്പിക്കില്ല. പരീക്ഷകൾ ജൂലൈ 24 ന് ആരംഭിക്കും. ഐഎഎഫിലേക്കുള്ള ആദ്യ ഘട്ട നിയമനം ഈ വർഷ അവസാനത്തോടെ ഉണ്ടാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
അഗ്നിവീർ എയർഫോഴ്സ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന്, ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റായ agnipathvayu.cdac.in. സന്ദർശിച്ച് അഗ്നിവീർ കാൻഡിഡേറ്റ് ലോഗിൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഇമെയിൽ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. സ്ക്രീനിൽ കാണുന്ന അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
ഐഎഫ് അഗ്നിവീർ പരീക്ഷ ഓൺലൈൻ വഴിയാകും നടത്തുക. ഇംഗ്ലീഷിലും ഹിന്ദിയിലും പരീക്ഷ എഴുതാം. ഒബ്ജക്റ്റീവ് രീതിയിലാകും ചോദ്യങ്ങൾ.സയൻസ് വിഷയങ്ങളും മറ്റ് സയൻസ് ഇതര വിഷയങ്ങളും തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കുള്ള ഓൺലൈൻ പരീക്ഷ ഒരു ഷിഫ്റ്റിൽ നടത്തും.ശരിയായ ഉത്തരത്തിന് 1 മാർക്ക് വീതമാണ് ലഭിക്കുക. എഴുതാതെ വിട്ടുകളഞ്ഞ ചോദ്യത്തിന് മാർക്ക് ഉണ്ടാകില്ല. ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് വീതം കുറയ്ക്കും.അപേക്ഷകർ ഓരോ പേപ്പറിലും പ്രത്യേകം സയൻസിലും സയൻസ് വിഷയങ്ങൾ ഒഴികെ മറ്റ് വിഷയങ്ങളിലും യോഗ്യത നേടേണ്ടതുണ്ട്. ആദ്യ ഘട്ടത്തിൽ വിജയച്ചവരെയാണ് രണ്ടാം ഘട്ട പരീക്ഷകൾക്കായി തിരഞ്ഞെടുക്കുന്നത്.
ഫേസ്-1-ന്റെ ഫലവും ഫേസ്-1 ഓൺലൈൻ ടെസ്റ്റിലെ പ്രകടനത്തെ അടിസ്ഥാനമാക്കി, ഫേസ്-2-ലേക്കുള്ള ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളുടെ ലിസ്റ്റും https://agnipathvayu.cdac.in എന്ന സൈറ്റിൽ പരീക്ഷ നടന്ന് ഒരു മാസത്തിനുള്ളിൽ പ്രഖ്യാപിക്കും.
Comments