ന്യൂഡൽഹി: ഹിന്ദു പുരോഹിതനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ഖാലിസ്ഥാൻ ഭീകരനെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻ ഐ എ. ഒളിവിൽ കഴിയുന്ന ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിനെ കുറിച്ച് വിവരം നൽകുന്നവർക്കാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാബിലെ ജലന്ധറിൽ വെച്ച് ഗൂഢാലോചന നടത്തിയ നിജ്ജറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപയാണ് എൻ ഐ എ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
നിജ്ജർ നേതൃത്വം നൽകുന്ന ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് എന്ന സംഘടനയാണ് കൊലപാതകത്തിനും തുടർന്ന് വർഗീയ കലാപത്തിനും പദ്ധതി തയ്യാറാക്കിയത്. ഗൂഢാലോചനയുടെ വിവരങ്ങൾ പുറത്തായതോടെ ഇയാൾ കാനഡയിലേക്ക് കടന്നിരുന്നു. സിഖ്സ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ മറവിൽ കടുത്ത ഇന്ത്യാ വിരുദ്ധത പ്രചരിപ്പിക്കുന്ന ഭീകരനാണ് ഹർദീപ് സിംഗ് നിജ്ജർ.
നിജ്ജറിനെ അറസ്റ്റ് ചെയ്യാൻ സഹായിക്കുകയോ, അയാളെ കുറിച്ച് കാര്യമായ എന്തെങ്കിലും വിവരം നൽകുകയോ ചെയ്യുന്നവർക്കാണ് പാരിതോഷികം ലഭിക്കുക എന്ന് എൻ ഐ എ അറിയിച്ചു. നിജ്ജർ പ്രതിയായ കേസുകളിൽ നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.
















Comments