ഓറിഗോൺ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതാ താരത്തിന്റെ ഫൈനൽ കുതിപ്പ് അവസാനിച്ചു. ജാവലിനിൽ പ്രതിക്ഷയോടെ മുന്നേറിയ അന്നു റാണി ഏഴാമതാ യിട്ടാണ് മത്സരം പൂർത്തിയാക്കിയത്.
61.12 മീറ്റർ ദൂരമാണ് ഫൈനലിൽ അന്നു റാണി കണ്ടെത്തിയ മികച്ച സമയം. ആദ്യ ശ്രമ ത്തിൽ 56.18 മീറ്റർ മാത്രം കണ്ടെത്തിയ അന്നു രണ്ടാം ശ്രമത്തിലാണ് ദൂരം മെച്ചപ്പെടു ത്തിയത്. എന്നാൽ പിന്നീടുള്ള നാല് ശ്രമങ്ങളിലും താരത്തിന് 60 മീറ്റർ പിന്നിടാനായില്ല.
മത്സരത്തിൽ 66.91 മീറ്റർ ദൂരമെറിഞ്ഞ ഓസ്‌ട്രേലിയയുടെ കെൽസീ ലീ ബാർബെറിനാണ് സ്വർണ്ണം നേടിയത്. 64.05 മീറ്റർ കണ്ടെത്തിയ അമേരിക്കയുടെ കാറ വിംഗർ വെള്ളിയും 63.27 ദൂരം എറിഞ്ഞ ജപ്പാന്റെ ഹരുക കിറ്റാഗുച്ചിയുമാണ് വെങ്കലം നേടിയത്.
















Comments