ലഖ്നൗ: ലഖ്നൗവിലെ ലുലു മാളിൽ നിസ്കാരം നടത്തിയതിന് ഒരാൾ കൂടി പിടിയിലായി. ലഖ്നൗ സ്വദേശി മുഹമ്മദ് ആദിലാണ് സുശാന്ത് ഗോൾഫ് സിറ്റി പോലീസിന്റെ പിടിയിലായത്. കേസിലെ നാല് പ്രതികൾ നേരത്തേ പിടിയിലായിരുന്നു.
ജൂലൈ 12ന് ലുലു മാളിൽ നിസ്കാരം നടത്തിയതിന് മുഹമ്മദ് റെഹാൻ, ആതിഫ് ഖാൻ, മുഹമ്മദ് ലുക്മാൻ, മുഹമ്മദ് നൊമാൻ എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. ഇവർ ലഖ്നൗവിലെ ഇന്ദിര നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ളവരാണ്. സംഭവത്തിൽ ലുലു മാൾ അധികൃതർ സുശാന്ത് ഗോൾഫ് സിറ്റി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ലുലു മാളിൽ നിസ്കാരം നടത്തിയതിന് പിടിയിലായവർ ഹിന്ദുക്കളാണ് എന്ന തരത്തിൽ വ്യാജ പ്രചാരണങ്ങൾ ഉണ്ടായിരുന്നു. കേരളത്തിൽ ദേശാഭിമാനി ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങൾ ഈ വ്യാജവാർത്ത വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. കോൺഗ്രസും ഇടത് പാർട്ടികളും ഇത് ഏറ്റെടുത്തിരുന്നു. എന്നാൽ വസ്തുത പുറത്തു വന്നതോടെ ഇവർ പ്രതിരോധത്തിലായിരിക്കുകയാണ്.
Comments