ഈ കാണുന്ന മരത്തിൽ എത്ര തത്തകളുണ്ടെന്ന് വെറും 5 സെക്കണ്ട് കൊണ്ട് നിങ്ങൾക്ക് പറയാൻ സാധിക്കുമോ ?. വിജനമായ മലപ്രദേശത്ത് നിൽക്കുന്ന മരത്തിൽ നിന്നും പറന്നു പോകുന്ന ഒരു കൂട്ടം തത്തകളെ നമുക്ക് കാണാം . എന്നാൽ ഈ മരത്തിൽ എത്ര തത്തകളുണ്ടെന്ന് നിങ്ങൾക്കൊന്ന് എണ്ണി നോക്കാമോ . വെറും 5 സെക്കന്റ് കൊണ്ട് എണ്ണി തീർക്കണം . വളരെ രസകരമായി തോന്നുന്ന ഈ ചിത്രം ഓസ്‌ട്രേലിയയിലെ ഒരു മലമ്പ്രദേശത്ത് നിൽക്കുന്ന മരത്തിൽ നിന്നും എടുത്തതാണ് . പച്ചപ്പാർന്ന മരത്തിൽ നിന്നും പറന്നു പോകുന്ന തത്തകളെ കണ്ട ചാൾസ് ഡേവിസ് എന്ന ഫോട്ടോഗ്രാഫർ കോരിത്തരിച്ച് പോവുകയായിരുന്നു. താൻ വിചാരിച്ചത് അതൊരു മരം മാത്രമാണെന്നാണ്. എന്നാൽ ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത് ഇലകൾ കൊഴിഞ്ഞു പോയ മരച്ചില്ലകളിൽ തിങ്ങി നിറഞ്ഞിരിക്കുന്നത് മുഴുവനും തത്തകളാണെന്ന്
മരത്തിനടുത്തേക്ക് പോകാൻ മനസ്സ് തോന്നിയെങ്കിലും അദ്ദേഹം ഒന്ന് മടിച്ചു . കാരണം താൻ അങ്ങോട് പോയാൽ ഒരുപക്ഷെ മരത്തിലെ തത്തകൾ മുഴുവനും പറന്നു പോകുമെന്ന് അദ്ദേഹത്തിന് തോന്നി . ദൂരെ നിന്നും ആ മനോഹരമായ ചിത്രം അദ്ദേഹം തന്റെ ക്യാമറയിൽ പകർത്തുകയായിരുന്നു . ഓസ്‌ട്രേലിയയിൽ വളരെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത ഈ ചിത്രത്തിനു നിരവധി ആളുകൾ വ്യത്യസ്തമായ പേരുകൾ നൽകുകയുണ്ടായി .
കാഴ്‌ച്ചയിൽ വളരെ കൗതുകം തോന്നുന്ന തത്തമരം ഇതിനോടകം തന്നെ ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു . ഇത്തരത്തിലുള്ള ഒരു ചിത്രം തന്റെ ക്യാമറയിൽ പകർത്താൻ കഴിഞ്ഞതിൽ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്ന് ചാൾസ് ഡേവിസ് പറഞ്ഞു .
Comments