ന്യൂഡൽഹി:കശ്മീരിലെ സുരക്ഷാ നടപടികൾ വിലയിരുത്തിയും സൈനികർക്ക് മാർഗനിർദേശം നൽകിയും വടക്കൻ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി. ഏറ്റുമുട്ടലുകളിൽ നിന്നും ഉൾക്കൊള്ളുന്ന പാഠങ്ങൾ മുതൽക്കൂട്ടാകണമെന്നും അദ്ദേഹം നിർദേശിച്ചു. അമർനാഥ് യാത്രയുടെ സുരക്ഷാ നടപടികളും വിലയിരുത്തിയതായി വടക്കൻ കമാൻഡ് പ്രതിരോധ വക്താവ് അറിയിച്ചു.
സൈനിക കമാൻഡറും ജനറൽ ഓഫീസർ കമാൻഡിംഗ് (ജിഒസി) ചിനാർ കോർപ്സ് ലെഫ്റ്റനന്റ് ജനറൽ അമർദീപ് സിംഗ് ഔജ്ലയും ഉപേന്ദ്ര ദ്വിവേദിയ്ക്കൊപ്പമുണ്ടായിരുന്നു. ഒരു ദിവസത്തെ സന്ദർശനത്തിനാണ് അദ്ദേഹം ഇവിടെ എത്തിയത്. നിലാഗ്രാർ-ബാൾട്ടൽ-ഡോമൽ- ബ്രാരിമാർഗ്-സംഗം-ഹോളി ഗുഹ വഴിയുള്ള അമർനാഥ് യാത്രയുടെ വടക്കൻ പാത സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും പുരോഗതി അവലോകനം ചെയ്യുകയും ചെയ്തു.
നീലഗ്രാറിൽ കാർഗിൽ വിജയ് ദിവസ് മോട്ടോർ സൈക്കിൾ പര്യവേഷണത്തിൽ പങ്കെടുത്തവരുമായി കരസേനാ മേധാവി സംവദിച്ചു. ജൂലൈ 26 ന് നിശ്ചയിച്ചിട്ടുള്ള കാർഗിൽ വിജയ് ദിവസ് ആഘോഷത്തിന്റെ ഭാഗമായാണ് മോട്ടോർ സൈക്കിൾ റാലിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള പരിപാടികൾ ജനങ്ങൾക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. കാർഗിൽ യുദ്ധത്തിൽ സൈനികർ നടത്തിയ പോരാട്ടങ്ങളെ അനുസ്മരിക്കുകയും യുദ്ധത്തിൽ പഠിച്ച പാഠങ്ങൾ മറക്കരുതെന്നും വ്യക്തമാക്കി. വിവിധ റാങ്കിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ചകൾ നടത്തി.
Comments