ഐഎസ്‌സി പരീക്ഷ ഫലം; ഉന്നത വിജയം കൈവരിച്ച് അസം മുഖ്യമന്ത്രി ബിശ്വ ശർമയുടെ മകൾ; സമൂഹമാദ്ധ്യമങ്ങളിൽ അഭിനന്ദനപ്രവാഹം

Published by
Janam Web Desk

ദിസ്‌പൂർ: കൗൺസിൽ ഫോർ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് പരീക്ഷ (സിഐഎസ്ഇ) പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ മകൾ സുകന്യ. സിഐഎസ്ഇയുടെ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കേറ്റ് (ഐഎസ് സി) പരീക്ഷയിൽ 92.75 ശതമാനം മാർക്കോടെയാണ് സുകന്യ ജയിച്ചത്. കുടുംബചിത്രം ട്വിറ്ററിൽ പങ്കുവെച്ചാണ് മകളുടെ വിജയത്തിൽ സന്തോഷം പങ്കിട്ടത്. വില മതിക്കുന്ന നിമിഷമാണിതെന്നും മകളെ ഓർത്ത് താൻ അഭിമാനം കൊള്ളുന്നുവെന്നും തന്റെ അനുഗ്രഹങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

പോസ്റ്റിന് ഏകദേശം 2,32,000 ലൈക്കുകളും ലഭിച്ചു. 1300 ലധികം പേർ റീട്വീറ്റും ചെയ്തു. സുകന്യയുടെ ഭാവി ആശംസിച്ചും അഭിമാനിയായ അച്ഛനെ അഭിനന്ദിച്ചും നിരവധി പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇന്നലെയാണ് ഐഎസ്‌സി പരീക്ഷ ഫലം പ്രഖ്യാപിച്ചത്. 1.5 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ബോർഡിന്റെ മൊത്തത്തിലുള്ള വിജയശതമാനം 99.38 ആണ്. പെൺകുട്ടികളുടെ വിജയ ശതമാനം 99.52% വും ആൺകുട്ടികളിൽ 99.26% വും ആണ്.

Share
Leave a Comment