'ഇതാണോ വേണ്ടത്, അതോ ഹിജാബോ'; രണ്‍വീര്‍ സിംഗിന്റെ നഗ്ന ഫോട്ടോ ഷൂട്ടിനെ ഹിജാബ് വിഷയവുമായി താരതമ്യം ചെയ്ത് സമാജ്‌വാദി നേതാവ് അബു ആസ്മി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇതാണോ വേണ്ടത്, അതോ ഹിജാബോ’; രണ്‍വീര്‍ സിംഗിന്റെ നഗ്ന ഫോട്ടോ ഷൂട്ടിനെ ഹിജാബ് വിഷയവുമായി താരതമ്യം ചെയ്ത് സമാജ്‌വാദി നേതാവ് അബു ആസ്മി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2022, 03:58 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ബോളിവുഡ് താരം റണ്‍വീര്‍ സിംഗിന്റെ വൈറല്‍ നഗ്ന ഫോട്ടോഷൂട്ടിനെ ഹിജാബ് വിഷയവുമായി താരതമ്യം ചെയ്ത് സമാജ് വാദിപാര്‍ട്ടി നേതാവ് അബു അസിം ആസ്മി. രണ്‍വീറിന്റെ ഫോട്ടോഷൂട്ട് ആവിഷ്‌കാര സ്വാതന്ത്ര്യമെങ്കില്‍ ഹിജാബ് ധരിക്കുന്നതിനേയും അത്തരത്തില്‍ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു പാര്‍ട്ടി മഹാരാഷ്‌ട്ര ഘടകം അധ്യക്ഷനും എംഎല്‍എയുമായ അബു ആസ്മിയുടെ പ്രതികരണം.

നഗ്നതാ പ്രദര്‍ശനത്തിനെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്നാണ് അവതരിക്കപ്പെടുന്നത്. സംസ്‌കാരത്തിന്റെ ഭാഗമായി ഒരു പെണ്‍കുട്ടി ഹിജാബ് ധരിച്ചാല്‍ അതിനെ അടിച്ചമര്‍ത്തലായും മത വിവേചനമായും മുദ്രകുത്തുന്നു. ഏത് തരത്തിലുള്ള സമൂഹമാണ് നമുക്ക് വേണ്ടത്. നഗ്ന ചിത്രങ്ങള്‍ പങ്കുവെക്കുന്നത് സ്വാതന്ത്യമെന്ന് പറയാമെങ്കില്‍ എന്തുകൊണ്ട് ഹിജാബ് ധരിക്കുന്നതിനേയും അത്തരത്തില്‍ കണ്ടുകൂടായെന്നും അബു ആസ്മി ട്വീറ്റ് ചെയ്തു.

പേപ്പര്‍ സിനിമാ മാഗസീന് വേണ്ടിയാണ് രണ്‍വീര്‍ സിംഗ് നഗ്നത പ്രദര്‍ശിച്ച് ഫോട്ടോഷൂട്ട് നടത്തിയത്. 1972ല്‍ കോസ്‌മോപൊളിറ്റന്‍ മാസികയ്‌ക്കായി ബര്‍ട്ട് റെയ്‌നോള്‍ഡ് ഇത്തരത്തില്‍ ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അത് മാതൃകയാക്കിയായിരുന്നു രണ്‍വീറിന്റെ പരീക്ഷണം. ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും അനുമോദനങ്ങളും ഏറ്റുവാങ്ങിയിരുന്നു.

കര്‍ണാടകയിലെ കോളേജുകളില്‍ മുഖം മറച്ചുകൊണ്ടുള്ള പര്‍ദ്ദകള്‍ ധരിച്ച് കൊണ്ട് വിദ്യാര്‍ത്ഥിനികള്‍ പരീക്ഷയ്‌ക്കെത്തിയതാണ് ഹിജാബ് വിവാദത്തിന് തുടക്കം കുറിച്ചത്. പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ വിഷയം ഏറ്റെടുത്തു. മത വിവേചനം കൂടാതെ എല്ലാ വിദ്യാര്‍ത്ഥിനികളും യൂണിഫോം ധരിക്കണമെന്ന് സമൂഹ മാധ്യമത്തില്‍ അഭിപ്രായപ്പെട്ട മംഗലാപുരം സ്വദേശി ഹര്‍ഷ എന്ന യുവാവിനെ ഭീകരവാദികള്‍ വധിച്ചതോടെ വിഷയം ദേശീയ ശ്രദ്ധ നേടുകയായിരുന്നു. 2022 മാര്‍ച്ച് 15 ന് കര്‍ണാടക ഹൈക്കോടതി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ചു.

Tags: Hijabranveer singhphoto shoot
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies