തിരുവനന്തപുരം: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ കോൺഗ്രസ് രാജ്യ വ്യാപകമായി പ്രതിഷേധിക്കുകയാണ്. കേരളത്തിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ നടത്തുന്ന പ്രതിഷേധത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രംഗത്തു വന്നു. വിഡി സതീശനെ കാണുമ്പോൾ പഴയ കൂട്ടുകാരനെ ഓർമ്മ വരുന്നുവെന്നാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്.
സോണിയാ ഗാന്ധിയെ ഇഡി ചോദ്യ ചെയ്യുകയാണ്. ഇതിൽ പ്രതിഷേധിക്കുന്ന വിഡി സതീശനെ കാണുമ്പോൾ മദ്രസയിൽ പഠിച്ചിരുന്ന കൂട്ടുകാരനെയാണ് ഓർമ്മ വരുന്നത്. ” ഉസ്താദിന്റെ ഭൂമി പരന്നത്, മാഷ്ടെ ഭൂമി ഉരുണ്ടത്, പടച്ചോനെ തെറ്റിക്കല്ലേ ” എന്നാണ് പ്രതിപക്ഷ നേതാവിന്റെ ഇരട്ടത്താപ്പിനെ പരിഹസിച്ചു കൊണ്ട് സന്ദീപ് വാര്യർ ഫേയ്സ്ബുക്കിൽ കുറിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഇഡിയുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുകയും സോണിയ ഗാന്ധിയ്‌ക്കെതിരെയുള്ള അഴിമതി കേസിൽ ഇഡിയ്‌ക്കെതിരെ പ്രതിഷേധിക്കുകയും ചെയ്യുകയാണ് വിഡി സതീശൻ. പിണറായി വിജയനെതിരെയുള്ള ആരോപണങ്ങൾ ഇഡി അന്വേഷിക്കണമെന്നതാണ് പ്രതിപക്ഷ നേതാവിന്റെ കേരളത്തിലെ നിലപാട്. അതേസമയം സോണിയ ഗാന്ധിയ്‌ക്കെതിരെയുള്ള അന്വേഷണത്തെ എതിർക്കുകയും. ഈ ഇരട്ടത്താപ്പിനെയാണ് സന്ദീപ് വാര്യർ പരിഹസിച്ചിരിക്കുന്നത്.
Comments