ജറുസലേം: ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ച് കൊലപ്പെടുത്തിയ ഹമാസ് ഭീകരരുടെ ഭവനങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് ഇസ്രായേലി സുരക്ഷാ സേന. വെസ്റ്റ് ബാങ്ക് സെറ്റില്‍മെന്റില്‍ നിന്നുള്ള സമീ അസ്സി, യഹിയ മരേയ് എന്നിവരുടേ വീടുകളാണ് തകര്‍ത്തത്. നടപടിയ്ക്കെതിരെ വെസ്റ്റ്ബാങ്ക് നിവാസികള്‍ പ്രതിഷേധിച്ചെങ്കിലും അവയൊന്നും വകവക്കാതെ വീടുകള്‍ സൈന്യം തകര്‍ക്കുകയായിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 29നായിരുന്നു വിഷയത്തിന് ആസ്പദമായ സംഭവം. വെസ്റ്റ്ബാങ്ക് ജൂത സെറ്റില്‍മെന്റിന് സമീപം സുരക്ഷാ പരിശോധനയ്ക്കിടെ വ്യാഷ്ലേവ് ഗൊലെവ് എന്ന 23 കാരനായ സൈനികന് നേരേ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഹമാസ് രംഗത്തുവന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ സമീ അസ്സി, യഹിയ മരേയ് എന്നിവര്‍ പിടിയിലാകുകയായിരുന്നു.
സൈനിക നടപടിയുടെ ഫോട്ടോകളും വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തീവ്രവാദികള്‍ക്കെതിരെ യുപി സര്‍ക്കാര്‍ സ്വീകരിക്കുന്ന ബുള്‍ഡോസര്‍ ആക്ഷനുമായി താരതമ്യം ചെയ്താണ് ഇന്ത്യയില്‍ ചിത്രങ്ങള്‍ ഷെയര്‍ചെയ്യപ്പെടുന്നത്.
Comments