ഡൽഹി : പ്രതിരോധ മേഖലയിൽ ശക്തമായ ചുവടുവെപ്പുകൾ നടത്തി രാജ്യം . ഇന്ത്യൻ സൈനികരുടെ സുരക്ഷക്കും കൂടുതൽ കരുത്തോടെ പ്രവർത്തിക്കാനുള്ള ഊർജ്ജം നല്കുന്നതിനുമായി 28,732 കോടിയുടെ ആയുധ സംഭരണം നടത്താൻ കേന്ദ്ര പ്രതിരോധവകുപ്പ് തീരുമാനിച്ചു . നാളിതുവരെയായി സൈന്യത്തിന്റെ സുരക്ഷക്ക് ആവശ്യമായ കരുതലുകൾ നടത്താനുള്ള ആലോചനയിലായിരുന്നു സർക്കാർ . ഈ മേഖലയിൽ കൂടുതൽ ശക്തിയാർജ്ജിച്ച് രാജ്യം മുന്നോട്ട് പോകുമ്പോൾ വിവിധ ഇടങ്ങളിൽ നിന്നും ഭീഷണികൾ നേരിടുന്നുണ്ട് . ഇതിനെ പ്രതിരോധിക്കുന്ന സൈനികരുടെ സുരക്ഷയാണ് പ്രധാനമായും ലക്ഷ്യമിടുന്നത് .
ആദ്യ ഘട്ടത്തിൽ സ്വാം ഡ്രോണുകൾ , ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ , കാർബനൈറ്റുകൾ തുടങ്ങിയവ നിർമ്മിക്കും . പ്രതിരോധ മേഖലയിൽ നാം സ്വയം രൂപപ്പെടുത്തിയെടുക്കുന്ന ആയുധങ്ങളിലൂടെ ആത്മനിർഭർ ഭാരതത്തിന്റെ ഭാഗമാകാനാണ് രാജ്യം ശ്രമിക്കുന്നത് . കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ് നാഥ് സിംഗിന്റെ നേതൃത്വത്തിൽ ചേർന്ന ഡിഫൻസ് അക്വസിഷൻ കൗൺസിൽ യോഗത്തിലാണ് തീരുമാനമെടുത്തത് . നമ്മുടെ സൈനികർ വളരെ കാര്യക്ഷമമായി ജോലി ചെയ്യുമ്പോൾ അവരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ് . ദിനംപ്രതി രാജ്യം നിരവധി പ്രതിസന്ധികളെ തരണം ചെയ്തു പോകുന്നുണ്ട് . അവർക്ക് അപകടം സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ഉൾപ്പെടുന്ന ആയുധ സാമഗ്രികൾ നിർമ്മിക്കുന്നത് .
ഭീകരവാദികളെ നേരിടുന്നതിനായി ഡിഎസി 4 ലക്ഷം ക്ളോസ് ക്വാർട്ടർ യുദ്ധ കാർബൈനൈറ്റുകൾ അനുവദിച്ചിട്ടുണ്ട്. ഇവ നിർമ്മിക്കുന്നതിലൂടെ നമ്മുടെ രാജ്യത്തെ ചെറുകിട ആയുധ ഉൽപ്പാദന രംഗം കൂടുതൽ മെച്ചപ്പെടുകയും പരിചയവൽക്കരിക്കപ്പെടുകയും ചെയ്യും . സമീപ കാലങ്ങളിൽ നമ്മുടെ അതിർത്തികളിൽ ഭീകരവാദികൾ നിരവധി ഡ്രോൺ പരീക്ഷണങ്ങൾ നടത്തിയിരുന്നു . എന്നാൽ ഇനിമുതൽ നമ്മൾ വികസിപ്പിച്ചെടുക്കുന്ന ഡ്രോൺ മുഖാന്തരം ഇത്തരം സംഭവങ്ങളെ ചെറുക്കൻ സാധിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു .
രാജ്യത്തിന്റെ തീരദേശ മേഖലകൾ കേന്ദ്രീകരിച്ച് നടത്തുന്ന തീവ്രവാദപ്രവർത്തനങ്ങൾ തടയുന്നതിനായി ഇന്ത്യയിലെ കോസ്റ്റ്ഗാർഡുകൾക്ക് 14 ഫാസ്റ്റ് പട്രോൾ വെസ്സലുകൾ വാങ്ങാനുള്ള അനുമതിയും കൊടുത്തു . പുതിയ ഭാരതം ഓരോ മേഖലയിലും ചരിത്രം സൃഷ്ടിക്കുകയാണ് . രാജ്യത്തിന്റെ സുപ്രധാനമേഖലകളിൽ കൃത്യമായ സുരക്ഷാ കവചം ഒരുക്കുകയാണ് സർക്കാർ ചെയ്യുന്നത് . അതിർത്തികളിൽ കാവൽ നിൽക്കുന്ന സൈനികരുടെ സുരക്ഷാ മറ്റെന്തിനേക്കാളും പ്രധാനമാണ് . സർക്കാർ ഈ കാര്യത്തിൽ വളരെ ഗൗരവമായി തന്നെ ആലോചന നടത്തിയിരുന്നു . ഇതിനു വേണ്ടി പ്രത്യേകം പാക്കേജും കണ്ടെത്തിയിരുന്നു . രാജ്യം വളർച്ചയുടെ പടവുകൾ താണ്ടുമ്പോൾ അതിന്റെ ഏറ്റവും വലിയ ഗുണം അനുഭവിക്കേണ്ടത് നമ്മുടെ സൈനികർ ആണെന്നും അദ്ദേഹം പറഞ്ഞു .
Comments