പാലക്കാട്: കഴിക്കാൻ ഇഷ്ടമുള്ള ഭക്ഷണങ്ങളുടെ പട്ടികയിലെ പ്രധാനിയാണ് ബിരിയാണി. എത്ര പുതിയ ഭക്ഷണങ്ങൾ കടൽ കടന്ന് വന്നാലും മലയാളികൾക്കിടയിൽ ബിരിയാണിയ്‌ക്കുള്ള പ്രിയത്തിന് മങ്ങലേറ്റിട്ടില്ല. മികച്ച ബിരിയാണി കിട്ടുന്ന സ്ഥലങ്ങൾ തേടി കണ്ടുപിടിച്ച് കഴിക്കാൻ നാം കാണിക്കുന്ന ശുഷ്‌കാന്തി ഇതിന് തെളിവാണ്.
മുഗൾ ഭരണകാലത്താണ് ബിരിയാണി എന്ന ഭക്ഷ്യവിഭവം ഇന്ത്യക്കാർക്ക് പരിചിതമായത്. ഡൽഹിയിൽ മാത്രം പ്രചാരത്തിലുണ്ടായിരുന്ന ബിരിയാണിയുടെ രുചി പിന്നീട് രാജ്യമെമ്പാടും വ്യാപിച്ചു. എല്ലാ സംസ്ഥാനങ്ങളിലും ബിരിയാണിയ്‌ക്ക് വൻ പ്രചാരണം ആണെങ്കിലും, കഴിക്കാൻ മികച്ചത് കേരളത്തിലെ ബിരിയാണി തന്നെയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. കേരളത്തിലും ജില്ലാ അടിസ്ഥാനത്തിൽ ഈ അഭിപ്രായം വ്യത്യാസപ്പെട്ടിരിക്കുന്നു.
മികച്ച ബിരിയാണി ലഭിക്കുന്ന കേരളത്തിലെ ജില്ലകളിൽ പ്രധാന സ്ഥാനമാണ് പാലക്കാടിനുള്ളത്. നിർമ്മാണ രീതിയിലും ചേർക്കുന്ന മസാലക്കൂട്ടിലും പാലക്കാടൻ ബിരിയാണികൾ അൽപ്പം വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ബിരിയാണി വിളമ്പാത്ത ഹോട്ടലുകൾ വളരെ അപൂർവ്വമാണ്. ബിരിയാണിയ്‌ക്ക് പേര് കേട്ട നിരവധി ഹോട്ടലുകളാണ് ജില്ലയിൽ ഉള്ളത്.
ബിരിയാണിയ്‌ക്ക് ഏറെ പേര് കേട്ട ജില്ലയിലെ ഹോട്ടലുകളിൽ പ്രാധനിയാണ് എൻഎംആർ. കടയുടെ പേരിലാണ് ഇവിടുത്തെ ബിരിയാണി അറിയപ്പെടുന്നത്. നൂർജഹാൻ, അൽ ബയാത്ത്, ഒഎംആർ ബിരിയാണി ഫാക്ടറി, മലബാർ റസ്റ്റോറന്റ് തുടങ്ങിയ ഹോട്ടലുകളിൽ നിന്നും സ്വാദിഷ്ടമായ ബിരിയാണികൾ കഴിക്കാം.
















Comments