ദേവദൂതർ പാടി എന്ന പാട്ടിന് കുഞ്ചാക്കോ ബോബൻ നൃത്ത ചുവടുകൾ വെച്ചതോടെ സമൂഹമാദ്ധ്യമങ്ങളിൽ അത് വീണ്ടും സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ്. ചാക്കോച്ചന്റെ ഡാൻസ് വീഡിയോ ആരാധകരും താരങ്ങളും ഒരേ മനസ്സോടെ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോഴിതാ അതേ പാട്ടിന് നൃത്തച്ചുവടുകളുമായി എത്തിയിരിക്കുകയാണ് ദുൽഖർ സൽമാനും.
സീതാരാമം സിനിമയുടെ പ്രൊമോഷന് കൊച്ചിയിലെ ലുലു മാളിൽ എത്തിയപ്പോഴാണ് ദുൽഖർ ചാക്കോച്ചനെ അനുകരിച്ച് നൃത്തം ചെയ്തത്. ഇതോടെ ആരാധകർ കൈയ്യടിയും ആരംഭിച്ചു. ദുൽഖറിന്റെ ഡാൻസ് വീഡിയോ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
മമ്മൂട്ടി നായകനായ ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ഗാനമാണ് ദേവദൂതർ പാടി. ഞാൻ താൻ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിന് വേണ്ടി റിപ്രൊഡ്യൂസ് ചെയ്തിരിക്കുകയാണ്. ബിജു നാരായണൻ ആണ് ‘ദേവദൂതർ പാടി’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ജാക്‌സൺ അർജ്വ ആണ് ഗാനം റീപ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.
ദുൽഖർ സൽമാൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘സീതാ രാമം’. മൃണാൾ, രശ്മിക മന്ദാന, എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ലെഫ്റ്റനന്റ് റാം’ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. 1965ൽ റാം എന്ന പട്ടാളക്കാരനും സീത എന്ന പെൺകുട്ടിയും തമ്മിലുണ്ടാകുന്ന പ്രണയമാണ് സിനിമയുടെ പ്രമേയം. ഒഗസ്റ്റ് അഞ്ചിനാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ സിനിമ റിലീസ് ചെയ്യുന്നത്.
Comments