പഴയ വാഹനങ്ങൾ എത്രയും വേഗം പൊളിച്ചുമാറ്റണമെന്ന് ദേശീയ ഹരിത ട്രിബ്യുണൽ ; സമയം നീട്ടി തരണമെന്ന് പശ്ചിമ ബംഗാൾ സർക്കാർ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

പഴയ വാഹനങ്ങൾ എത്രയും വേഗം പൊളിച്ചുമാറ്റണമെന്ന് ദേശീയ ഹരിത ട്രിബ്യുണൽ ; സമയം നീട്ടി തരണമെന്ന് പശ്ചിമ ബംഗാൾ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2022, 02:09 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : സംസ്ഥാനത്ത് 15 വർഷമോ അതിൽ കൂടുതലോ ആയ വാഹനങ്ങൾ എത്രയും വേഗം പൊളിച്ചു മാറ്റണമെന്ന് ദേശീയ ഹരിത ട്രിബ്യുണൽ . എന്നാൽ ഈ നടപടി വേഗത്തിൽ നടപ്പിലാക്കാൻ സാധിക്കുകയില്ല എന്ന് ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രിബ്യുണലിനെ സമീപിച്ചിരിക്കുകയാണ് പശ്ചിമ ബംഗാൾ സർക്കാർ. കാലപ്പഴക്കം ചെന്ന വാഹനങ്ങൾ നിർത്തലാക്കണമെന്ന് കേന്ദ്ര സർക്കാർ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പല സംസ്ഥാനങ്ങളും ഇത് നടപ്പിലാക്കി വരുന്നുണ്ട്. എന്നാൽ പഴയ വാഹനങ്ങൾ നിർത്തലാക്കുന്നതിന് കുറച്ചു കൂടി സമയം ആവശ്യമാണെന്നാണ് പശ്ചിമ ബംഗാൾ സർക്കാർ പറഞ്ഞത്. നിരവധി വാഹനങ്ങളാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. 6 മാസം കൊണ്ട് ഇവ നിർത്തലാക്കണം എന്നത് പ്രായോഗികമല്ല എന്ന് ഗതാഗത മന്ത്രിയും കൊൽക്കത്ത മേയറുമായ ഫിർഹാദ് ഹക്കിം പറഞ്ഞു .

പഴയ വാഹനങ്ങൾ നിർത്തലാക്കുന്നത് മൂലം സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.15 വർഷത്തിൽ കൂടുതലുള്ള വാഹനങ്ങൾ ഘട്ടം ഘട്ടമായി പൊളിച്ചു മാറ്റുന്ന നടപടികളിലേക്ക് കടക്കാൻ സമയപരിധി കൂട്ടി നൽകണമെന്ന് എൻ ജി ടി യോട് അപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിജ്ഞാപനം നടപ്പിലാക്കിയപ്പോൾ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ ഈ വിവരം ചൂണ്ടിക്കാട്ടി നോട്ടിസ് അയച്ചിരുന്നു . എന്നാൽ എത്രയും വേഗം സംസ്ഥാനത്തെ ഈ വിഭാഗത്തിൽ പെടുന്ന വാഹനങ്ങൾ പൊളിച്ചു മാറ്റണമെന്നാണ് കേന്ദ്ര ട്രിബ്യുണൽ ഉത്തരവിൽ പറയുന്നത് .

നിലവിൽ സംസ്ഥാനത്ത് 92 ലക്ഷത്തിലധികം വാഹനങ്ങൾ ഈ വിഭാഗത്തിൽ പെടുന്നതാണ്. ഇത്രയും വാഹനങ്ങൾ പൊളിച്ചു മാറ്റാൻ കൂടുതൽ സമയം വേണ്ടി വരും. വാഹനങ്ങൾ പൊളിക്കുമ്പോൾ മിച്ചമാകുന്ന സ്ക്രാപ്പ് നിക്ഷേപിക്കാനുള്ള സംവിധാനത്തെ കുറിച്ച് സർക്കാരിന് ആലോചിക്കണം. റോഡുകളിൽ ഉപയോഗിക്കാൻ കഴിയാതെ പലയിടങ്ങളിലായി കെട്ടി കിടക്കുന്ന വാഹനങ്ങൾ നിരവധിയാണ് . ഇതിനു പുറമെ പഴയ വാഹനങ്ങളും റോഡിൽ ഓടുന്നുണ്ട്. ഇവയെല്ലാം എത്രയും വേഗം ഒഴിവാക്കി മലിനീകരണ പ്രശ്നം തീർക്കണമെന്ന് ഡൽഹി ആസ്ഥാനമായുള്ള സെന്റർ ഫോർ എൻവിയോൺമെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ അനുമിതാ റോയ് ചൗധരി പറഞ്ഞു .

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies